ബി അശോകിനെ വിടാതെ സര്‍ക്കാര്‍; കൃഷി വകുപ്പില്‍ നിന്നും മാറ്റി

അശോകിനെ കേരള ട്രാന്‍സ്പോര്‍ട്ട് ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പറേഷന്‍ ചെയര്‍മാനായി സ്ഥലം മാറ്റിയ നടപടി കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ സ്റ്റേ ചെയ്തിരുന്നു

തിരുവനന്തപുരം: കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി അശോകിനെ വിടാതെ സര്‍ക്കാര്‍. കൃഷി വകുപ്പില്‍ നിന്ന് വീണ്ടും മാറ്റം. പഴ്സനല്‍ ആന്‍ഡ് അഡ്മിനിസ്ട്രേറ്റീവ് റിഫോംസ് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി ആണ് മാറ്റം. സെപ്തംബര്‍ 17 മുതല്‍ സ്ഥലംമാറ്റം പ്രാബല്യത്തില്‍ വരുമെന്ന് ഉത്തരവില്‍ പറയുന്നു.

അശോകിനെ കേരള ട്രാന്‍സ്പോര്‍ട്ട് ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പറേഷന്‍ ചെയര്‍മാനായി സ്ഥലം മാറ്റിയ നടപടി കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ സ്റ്റേ ചെയ്തിരുന്നു. കേസ് നാളെ പരിഗണിക്കാനിരിക്കെയാണ് പുതിയ നടപടി. അശോകിന് പകരം കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയോഗിച്ച ടിങ്കു ബിസ്വാളിനെ തദ്ദേശവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായും നിയമിച്ചിട്ടുണ്ട്.

കേര പദ്ധതി വാര്‍ത്ത ചോര്‍ത്തലിന് പിന്നാലെയായിരുന്നു ആദ്യത്തെ നടപടി. കേര പദ്ധതിക്ക് ലോകബാങ്ക് നല്‍കിയ ഫണ്ട് വകമാറ്റിയ വിവരം മാധ്യമപ്രവര്‍ത്തകര്‍ക്കു ലഭിച്ചതെങ്ങനെയെന്ന് അന്വേഷിക്കാന്‍ നിയോഗിച്ച ബി അശോക് മുഖ്യമന്ത്രിയുടെ ഓഫീസിനെ പ്രതിരോധത്തിലാക്കുന്ന റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനു പിന്നാലെയാണ് സ്ഥലംമാറ്റം. കൃഷി വകുപ്പിലെ നാല് ഉദ്യോഗസ്ഥര്‍ മാത്രം കൈകാര്യം ചെയ്ത ഫയല്‍ എങ്ങനെ മുഖ്യമന്ത്രിയുടെ ഓഫീസിന് ലഭിച്ചുവെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ ബി അശോക് സൂചിപ്പിച്ചിരുന്നു.

Content Highlights: government again Transfer B Ashok

To advertise here,contact us