ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ പ്രാദേശിക നേതാവിനെ പുറത്താക്കി സിപിഐ

കഴിഞ്ഞ വെളളിയാഴ്ച്ചയാണ് ചെന്നൈ വിമാനത്താവളത്തില്‍ നിന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഹൈബ്രിഡ് കഞ്ചാവുമായി നൗഷാദിനെ പിടികൂടിയത്

കോഴിക്കോട്: ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായതിനു പിന്നാലെ പ്രാദേശിക നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി സിപിഐ. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് ചെറുവാടി ബ്രാഞ്ച് സെക്രട്ടറി വി വി നൗഷാദിനെയാണ് തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍ നിന്നും പാര്‍ട്ടി അംഗത്വത്തില്‍ നിന്നും പുറത്താക്കിയത്.

സിപിഐ മണ്ഡലം സെക്രട്ടറി കെ ഷാജികുമാറാണ് നൗഷാദിനെ പുറത്താക്കിയ വിവരം അറിയിച്ചത്. കഴിഞ്ഞ വെളളിയാഴ്ച്ചയാണ് ചെന്നൈ വിമാനത്താവളത്തില്‍ നിന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ മൂന്നുകോടി രൂപ വിലമതിക്കുന്ന ഹൈഡ്രോപോണിക് കഞ്ചാവുമായി നൗഷാദിനെ പിടികൂടിയത്. വെളളിയാഴ്ച്ച അര്‍ധരാത്രി ബാങ്കോക്കില്‍ നിന്ന് എത്തിയ യാത്രക്കാരില്‍ ഒരാളായിരുന്നു നൗഷാദ്.

Content Highlights: CPI expels local leader after being caught with hybrid cannabis

To advertise here,contact us