ഇവിടെ ക്രൈസ്തവ രാജ്യം സ്ഥാപിക്കാൻ ശ്രമം, മിഷണറിമാർ മതം മാറ്റുന്നവർ; കേസരിയിൽ ക്രൈസ്തവ വിരുദ്ധ ലേഖനം

മിഷണറിമാർ മതം മാറ്റുന്നവരാണെന്നും രാജ്യവിരുദ്ധരായി മാറുന്നുവെന്നുമാണ് വാരികയിൽ പറയുന്നത്

കൊച്ചി: ആർഎസ്എസിന്റെ കേസരി വാരികയിൽ ക്രൈസ്തവ വിരുദ്ധ ലേഖനം. മിഷണറിമാർ മതം മാറ്റുന്നവരാണെന്നും രാജ്യവിരുദ്ധരായി മാറുന്നുവെന്നുമാണ് വാരികയിൽ പറയുന്നത്. ക്രൈസ്തവ രാജ്യം സ്ഥാപിക്കാനാണ് ശ്രമം. ഭാഷയിലും സംസ്കാരത്തിലും അധിനിവേശമുണ്ട്.വിഘടനപരമായ ചിന്തയെ വളർത്തി സായുധ ഭീകരവാദത്തിലേക്ക് ആളുകളെ മിഷണറിമാർ നയിക്കുകയാണ്.

മിസോറാം, ഒഡിഷ, നാഗാലാൻഡ്, അരുണാചൽ പ്രദേശ്, ജാർഖണ്ഡ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിൽ സായുധ കലാപത്തിന് മിഷണറിമാർ അതിവിപ്ലവ പ്രസ്ഥാനങ്ങളെ വിലയ്ക്കെടുത്തുവെന്നും ലേഖനത്തിൽ പറയുന്നു. ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ് ഇ എസ് ബിജുവാണ് ലേഖകൻ.

'മതപരിവർത്തനത്തിന്റെ നാൾവഴികൾ ശ്രദ്ധാപൂർവ്വം വീക്ഷിക്കുന്ന ഏതൊരു പൗരനും ആശങ്കപ്പെടുന്ന സ്ഥിതിവിശേഷങ്ങൾ 2025 ലും തുട രുമ്പോൾ ഭൂരിപക്ഷ സമൂഹം ജാഗ്രതയോടെ നിലകൊള്ളേണ്ടത് അനിവാര്യമാണ്. ഹൈന്ദവ സമൂഹത്തിൻ്റെ ഉന്നമനത്തിനും ഐക്യത്തിനുമായി പ്ര വർത്തിക്കുന്നവർ മതപരിവർത്തന ശക്തികൾ ഏതുപായം സ്വീകരിച്ചാലും അതിനെ ചെറുത്തു പരാജയപ്പെടുത്തണം. മതപരിവർത്തനം മതശക്തികളുടെ അവകാശമാണെങ്കിൽ മതപരിവർത്തന പ്രതിരോധവും, പരിവർത്തനവും ഹിന്ദുക്കളുടെയും അവകാശവും കർത്തവ്യവുമാണ്. ഇന്നത്തെ വിചിത്രമായ അവസ്ഥ മാറ്റിയേ തീരൂ. അതിന് ഭരണഘടന ഭേദഗതി ചെയ്യേണ്ടി വന്നാൽ അതും ചെയ്യണം, രാജ്യത്തെ മുഴുവൻ ജനസമൂഹത്തിനും സംരക്ഷണം ഉറപ്പുവരുത്താൻ മതപരിവർത്തനം നിയമം മൂലം നിരോധിക്കണം എന്നതാണ് ഇന്നിന്റെ ആവശ്യം', ലേഖകൻ പറയുന്നു.

Content Highlights: Anti-Christian article in RSS's Kesari weekly

To advertise here,contact us