പാലക്കാട്: യുവതിയെയും അച്ഛനെയും വീട്ടില് കയറി വെട്ടിയ യുവാവ് അറസ്റ്റില്. പാലക്കാട് നെന്മാറയിലാണ് സംഭവം. മേലാര്കോട് സ്വദേശി ഗിരീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഗിരീഷിന്റെ വിവാഹാഭ്യര്ത്ഥന കുടുംബം നിരസിച്ചതില് പ്രകോപിതനായാണ് അക്രമം എന്നാണ് വിവരം.
ഗിരീഷും യുവതിയും നേരത്തെ പ്രണയത്തിലായിരുന്നു. വിദേശത്ത് ജോലിക്ക് പോയി വന്നതിനു ശേഷം നാട്ടിൽ ബസ് ഡ്രൈവര് ആയ ഗിരീഷിനെ യുവതി ഒഴിവാക്കാന് ശ്രമിച്ചെന്ന് ആരോപിച്ചായിരുന്നു ആക്രമണം.
ഇന്നലെ വൈകിട്ട് മദ്യലഹരിയില് എത്തിയ ഗിരീഷ് യുവതിയെയും അച്ഛനെയും വെട്ടുകത്തി കൊണ്ട് വെട്ടുകയായിരുന്നു. ഇരുവരും നെന്മാറ സ്വകാര്യ ആശുപത്രിയില് ചികിത്സയില് കഴിയുകയാണ്.
Content Highlights: one arrested for stab father and daughter at palakkad nenmara