നിലമ്പൂർ: സർവീസിനിടയിൽ ടൂറിസ്റ്റ് ബസ്സിൽ ഡ്രൈവർ മദ്യപിച്ച് ബോധം കെട്ടു. വഴിക്കടവ് - ബെംഗളൂരു രാത്രികാല ടൂറിസ്റ്റ് ബസിലെ ഡ്രൈവറാണ് മദ്യപിച്ച് ബോധം കെട്ടത്. ഇതോടെ അഞ്ച് മണിക്കൂറോളമാണ് യാത്രക്കാർ തിരുനെല്ലിയിൽ കുടുങ്ങിയത്.
പിന്നാലെ തിരുനെല്ലി പൊലീസ് എത്തി ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. താത്കാലിക ഡ്രൈവറാണ് ബസ് ഓടിച്ചിരുന്നത് എന്നായിരുന്നു ട്രാവൽ ഏജൻസിയുടെ വിശദീകരണം. പൊലീസ് വിളിച്ചപ്പോഴാണ് വിവരം അറിഞ്ഞതെന്നും ട്രാവൽ ഏജൻസി വ്യക്തമാക്കിയിരുന്നു. ഓഗസ്റ്റ് 31 നായിരുന്നു സംഭവം. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.
Content Highlights: Driver of tourist bus passes out after drinking alcohol during service