കൊല്ലം: പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങി മരിച്ച നിലയില് കണ്ടെത്തി. ഈസ്റ്റ് കല്ലട പൊലീസ് സ്റ്റേഷനിലെ സിപിഒ മുളവന ചൊക്കംക്കുഴി വിനീത് ഭവനില് വിനീത് (ചന്തു 36) ആണ് മരിച്ചത്. വീടിനുള്ളില് തൂങ്ങിയ നിലയില് ആയിരുന്നു മൃതദേഹം കണ്ടത്. മരണ കാരണം വ്യക്തമല്ല. സാമ്പത്തിക ബാധ്യത ഉള്ളതായി ബന്ധുക്കള് അറിയിച്ചിട്ടുണ്ട്. കുണ്ടറ പൊലീസ് എത്തി തുടര്നടപടികള് സ്വീകരിച്ചു.
Content Highlights: Police officer found died at Kollam