തിരുവനന്തപുരം: വിമാനത്തിലെ ശുചിമുറിക്കുള്ളില് വച്ച് പുകവലിച്ച യാത്രക്കാരന് പിടിയില്. തിരുവനന്തപുരം വട്ടിയൂര്ക്കാവ് സ്വദേശിയെയാണ് വിമാനത്തിനുള്ളില് പുകവലിച്ചതിന് സുരക്ഷാ സേന പിടികൂടിയത്. ഇയാളെ വലിയതുറ പൊലീസിന് കൈമാറി. ബുധനാഴ്ച്ച വൈകീട്ട് 7.30ന് ഷാര്ജയില് നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ച എയര് ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാരനെയാണ് സുരക്ഷാ സേന പിടികൂടിയത്.
വിമാനത്തില് പുകവലിച്ചതിന് പിന്നാലെ അലാറം അടിച്ചതോടെയാണ് ഇയാള് ശുചിമുറിക്കകത്ത് വച്ച് പുകവലിച്ച വിവരം പുറത്തറിഞ്ഞത്. ഇതേതുടര്ന്ന് ജീവനക്കാര് നല്കിയ പരാതിയിലാണ് സുരക്ഷാസേന ഇയാളെ പിടികൂടി പൊലീസില് ഏല്പ്പിച്ചത്.
Content Highlight; Passenger Caught Smoking on Air India Express Flight, Arrested in Thiruvananthapuram