മലയാളി തയ്യാറാക്കിയ വിശുദ്ധ ഖുര്‍ആന്റെ കയ്യെഴുത്ത് പ്രതി മോഷണം പോയതായി പരാതി; '24 ലക്ഷം രൂപയ്ക്ക് വിറ്റു'

ഖുര്‍ആന്‍ മലയാളി വ്യവസായിക്ക് ജംഷീര്‍ 24 ലക്ഷത്തിന് വിറ്റെന്നാണ് വിവരം

കോഴിക്കോട്: വിശുദ്ധ ഖുര്‍ആന്റെ കയ്യെഴുത്ത് പ്രതി മോഷണം പോയതായി പരാതി. മലയാളിയായ മുഹമ്മദ് ദിലീഫിന്റെ വിശുദ്ധ ഖുര്‍ആന്റെ കയ്യെഴുത്ത് പ്രതിയാണ് മോഷണം പോയത്. സുഹൃത്ത് ജംഷീര്‍ വടഗിരി കബളിപ്പിച്ച് കൈപ്പറ്റിയ ശേഷം ഖുര്‍ആന്‍ മറിച്ചുവിറ്റതായി ദിലീഫ് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

സംഭവത്തില്‍ മുഖ്യമന്ത്രിക്കും പാലക്കാട് പൊലീസ് സൂപ്രണ്ടിനും ദിലീഫ് പരാതി നല്‍കിയിട്ടുണ്ട്. മൂന്നുവര്‍ഷമെടുത്താണ് ദിലീഫ് ഖുര്‍ആന്റെ കയ്യെഴുത്ത് പ്രതി പൂര്‍ത്തിയാക്കിയത്. ഷാര്‍ജ ബുക്ക് ഫെസ്റ്റിലും ഖുര്‍ആന്‍ പ്രദര്‍ശിപ്പിക്കപ്പെട്ടിരുന്നു. ഖുര്‍ആന്‍ മലയാളി വ്യവസായിക്ക് ജംഷീര്‍ 24 ലക്ഷത്തിന് വിറ്റെന്നാണ് വിവരം. തിരിച്ചെടുക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഈ തുക ദിലീഫ് നല്‍കണമെന്ന് ആവശ്യപ്പെട്ടതായാണ് വിവരം.

Content Highlights: Complaint alleging theft of manuscript of Holy Quran

To advertise here,contact us