വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക് ഒരു മലയാളി കൂടി; മദര്‍ ഏലീശ്വയെ വത്തിക്കാൻ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കും

പദവിയിലേക്ക് എത്താനുള്ള നിര്‍ണ്ണായക ഘട്ടം പൂര്‍ത്തിയായതായി കത്തോലിക്കാ സഭ അറിയിച്ചു

കൊച്ചി: കേരളത്തില്‍ ഒരാള്‍ കൂടി വീണ്ടും വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ദൈവദാസി മദര്‍ ഏലീശ്വയാണ് വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. പദവിയിലേക്ക് എത്താനുള്ള നിര്‍ണ്ണായക ഘട്ടം പൂര്‍ത്തിയായതായി കത്തോലിക്കാ സഭ അറിയിച്ചു.

നവംബര്‍ 8-ന് പ്രഖ്യാപനം നടത്താന്‍ വത്തിക്കാന്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. ഭാരത കത്തോലിക്ക സഭയിലെ ആദ്യത്തെ സന്യാസിനിയും കോണ്‍ഗ്രിഫിഗേഷന്‍ ഓഫ് തെരേസ്യന്‍ കാര്‍മലൈറ്റ് സന്യാസിനീ സമൂഹത്തിന്റെ സ്ഥാപകയുമാണ് മദര്‍ ഏലീശ്വ. കത്തോലിക്ക സഭയിലെ വിശുദ്ധ പദവിക്ക് തൊട്ടു താഴെയുള്ള പദവിയാണ് വാഴ്ത്തപ്പെട്ടവള്‍ എന്നത്.

മദര്‍ ഏലീശ്വയുടെ മധ്യസ്ഥതയില്‍ സംഭവിച്ച അത്ഭുതം വൈദ്യശാസത്രപരമായും ദൈവശാസ്ത്രപരമായും വത്തിക്കാന്‍ അംഗീകരിച്ചതായി അറിയിച്ചു. വല്ലാര്‍പാടം ബസലിക്കയില്‍ നവംബര്‍ 8ന് ചടങ്ങുകള്‍ നടക്കും. കൊച്ചി ഓച്ചംതുരുത്തില്‍ 1831-ലായിരുന്നു ജനനം.

Content Highlights- Mother Elishwa to be declared blessed by the Vatican

To advertise here,contact us