കൊടുവള്ളി മാനിപുരം പുഴയില്‍ ഒഴുക്കില്‍പ്പെട്ട കുട്ടിയുടെ മൃതദേഹം കണ്ടെത്തി

പൊന്നാനി സ്വദേശി തന്‍ഹ ഷെറി(10)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്

കോഴിക്കോട്: കൊടുവള്ളി മാനിപുരം പുഴയില്‍ ഒഴുക്കില്‍പ്പെട്ട കുട്ടിയുടെ മൃതദേഹം കണ്ടെത്തി. പൊന്നാനി സ്വദേശി തന്‍ഹ ഷെറി(10)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകിട്ടാണ് പെണ്‍കുട്ടിയെ കാണാതായത്. ഫയര്‍ഫോഴ്‌സും സ്‌കൂബ ടീമും സന്നദ്ധ സംഘടനകളും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

മാതാവിനും ബന്ധുക്കള്‍ക്കുമൊപ്പം മാനിപുരം ചെറുപുഴയില്‍ കുളിക്കാനെത്തിയ തന്‍ഹ തെന്നിവീണ് ചുഴിയില്‍പ്പെട്ട് ഒഴുകിപ്പോവുകയായിരുന്നു. പിന്നാലെ 12കാരനായ സഹോദരന്‍ തന്‍ഹയെ രക്ഷിക്കാന്‍ പുഴയിലേക്ക് ചാടിയിരുന്നു. പക്ഷേ, ചുഴിയില്‍പ്പെട്ട സഹോദരനെ പിതൃസഹോദരന്‍ രക്ഷിക്കുകയായിരുന്നു. പൊന്നാനി ഗേള്‍സ് സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് തന്‍ഹ.Content Highlights: Body of child found washed away in Koduvally Manipuram river

To advertise here,contact us