കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചുവെന്ന നടിയുടെ പരാതിയില് സംവിധായകന് സനല്കുമാര് ശശിധരനെ കസ്റ്റഡിയില് എടുക്കാന് പൊലീസ്. കൊച്ചി എളമക്കര പൊലീസ് ഉടന് മുംബൈയിലെത്തി കസ്റ്റഡിയിലെടുക്കും. കേസില് സനല്കുമാര് ശശിധരനെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. ഇത് പ്രകാരമാണ് മുംബൈ വിമാനത്താവളത്തില് തടഞ്ഞുവച്ചത്.
കഴിഞ്ഞ ജനുവരിയിലാണ് നടിയുടെ പരാതിയില് എളമക്കര പൊലീസ് കേസെടുത്തത്. തന്നെ മുംബൈ വിമാനത്താവളത്തില് തടഞ്ഞുവെച്ചിരിക്കുകയാണെന്ന് സനല് ഫേസ്ബുക്കില് വ്യക്തമാക്കിയിരുന്നു. തനിക്കെതിരെ 2022ല് എടുത്ത കേസില് അന്വേഷണം നടത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
നടിയുടെ മൊഴിയും രേഖപ്പെടുത്തിയിട്ടില്ലെന്നും തനിക്കെതിരെ കള്ളക്കേസെടുക്കുകയായിരുന്നുവെന്നും സനല് പറയുന്നു. 'എനിക്കെതിരെ അറസ്റ്റ് വാറണ്ടില്ല. ഒരു വിധിയും ചാര്ജ്ഷീറ്റുമില്ല. പക്ഷേ, എനിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഉണ്ടായിരിക്കുന്നു. എങ്ങനെ?', സനല് ഫേസ്ബുക്കില് കുറിച്ചു.
Content Highlights: Actress complaint Police will take director Sanal Kumar Sasidharan into custody