തിരുവനന്തപുരം: തിരുവനന്തപുരം മ്യൂസിയം ക്യൂറേറ്റർ തസ്തികയിലേക്ക് പ്രൊമോഷൻ നടത്തിയത് തെറ്റായ രീതിയിലാണെന്ന് സർക്കാർ കണ്ടെത്തൽ. എന്നാൽ കുറ്റക്കാർക്കെതിരെ ഒരു നടപടിയും സ്വീകരിക്കാതെ ഇനി ആവർത്തിക്കരുത് എന്ന് മാത്രം പറഞ്ഞ് വിചിത്രമായ ഉത്തരവാണ് 2024 ആഗസ്റ്റിൽ സർക്കാർ ഇറക്കിയത്. ഉത്തരവിനെതിരെ പിഎസ് സി വഴി കയറിയവർ അഡ്മനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചിരിക്കുകയാണിപ്പോൾ. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ നിലവിലുള്ള പിഎ സുജിത്ത് അടക്കം പ്യൂണായി ജോലിയിൽ പ്രവേശിച്ച അഞ്ച് പേർക്കാണ് ഇല്ലാത്ത തസ്തികകളിലേക്ക് പ്രൊമോഷൻ നൽകിയത്. ഇങ്ങനെ അനധികൃതമായി പ്രൊമോഷൻ കൊടുത്തതിനാൽ പിഎസ്സി വഴി നേരിട്ട് ക്യൂറേറ്റർ ആയി വന്നവർക്കാണ് അവസരം നിഷേധിക്കുന്നത്. മ്യൂസിയത്തിലെ നിയമനത്തട്ടിപ്പിൽ കൂടുതൽ വിവരങ്ങൾ റിപ്പോർട്ടറിന് ലഭിച്ചു
Content Highlights: Government finds that promotion to the post of museum curator was done in an improper manner