തിരുവനന്തപുരം: ഓണക്കാലത്ത് റെക്കോർഡ് വിൽപ്പനയുമായി മിൽമ. പാല്, തൈര്, ഉൽപ്പന്നങ്ങളുടെ വില്പ്പനയില് സര്വകാല റെക്കോര്ഡ് നേട്ടമാണ് മിൽമ കൈവരിച്ചത്. ഉത്രാട ദിനത്തിൽ മാത്രം 38,03, 388 ലിറ്റർ പാലും 3,97,672 കിലോ തൈരുമാണ് മില്മ ഔട്ട്ലെറ്റുകള് വഴി വിറ്റഴിച്ചത്.
തിരുവോണത്തിന് മുമ്പുള്ള ആറ് ദിവസങ്ങളിലായി മിൽമ 1,19,58,751 ലിറ്റര് പാലും 14,58,278 ലക്ഷം കിലോ തൈരുമാണ് വിറ്റഴിച്ചത്. കഴിഞ്ഞ വർഷം 37,00,209 ലിറ്റര് പാലും 3,91, 923 കിലോ കിലോ തൈരുമായിരുന്നു വില്പ്പന നടത്തിയത്. കഴിഞ്ഞ വർഷത്തെക്കാൾ വിൽപ്പനയിൽ ശരാശരി അഞ്ച് ശതമാനം വളര്ച്ചയാണ് മിൽമയ്ക്ക് ഇക്കുറി ഉണ്ടായത്.
ഓഗസ്റ്റ് 1 മുതന് 31 വരെയുള്ള കണക്ക് പ്രകാരം നെയ്യുടെ വില്പ്പന 863.92 ടണ് രേഖപ്പെടുത്തി. കഴിഞ്ഞ വര്ഷം 663.74 ടണ് ആയിരുന്നു വില്പ്പന. ഇക്കഴിഞ്ഞ നാല് ദിവസത്തിനിടെ മാത്രം 127.16 ടണ് നെയ്യ് വിറ്റഴിച്ചതോടെ ആകെ വില്പ്പന 991.08 ടണ്ണായി ഉയര്ന്നു. ക്ഷീരോൽപന്നങ്ങളുടെ വിപണിയില് മില്മ പ്രഥമസ്ഥാനം നിലനിര്ത്തുകയും ഓരോ വര്ഷവും വില്പ്പന വര്ദ്ധിപ്പിക്കുകയും ചെയ്യുകയാണ്.
Content Highlight : All-time record in milk and yogurt sales; Over 38 lakh liters of milk sold on Uthrada Day