പത്തനംതിട്ട: ഭര്ത്താവ് ഭാര്യയെ കുത്തിക്കൊന്ന ശേഷം ജീവനൊടുക്കി. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളായ ദമ്പതികളാണ് മരിച്ചത്. മല്ലപ്പള്ളി ചേര്ത്തോട് സ്വദേശിനി സുധ രഘുനാഥ് (61) ആണ് കൊല്ലപ്പെട്ടത്. സുധയെ കൊലപ്പെടുത്തിയ ശേഷം രഘുനാഥ് ആത്മഹത്യ ചെയ്യുകയായിരുന്നു. കുടുംബ വഴക്കാണ് കാരണം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
(ജീവിതത്തിലെ വിഷമസന്ധികള്ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്ദ്ദങ്ങള് അതിജീവിക്കാന് സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള് മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന് ശ്രമിക്കുക. 1056 എന്ന നമ്പറില് വിളിക്കൂ, ആശങ്കകള് പങ്കുവെയ്ക്കൂ)
Content Highlight; Wife stabbed to death in Pathanamthitta, husband commits suicide