തിരുവനന്തപുരം: ഓണത്തിന് റെക്കോര്ഡ് മദ്യവില്പ്പന. പത്ത് ദിവസം കൊണ്ട് 826.38 കോടി രൂപയുടെ മദ്യമാണ് സംസ്ഥാനത്ത് വിറ്റത്. കഴിഞ്ഞ വര്ഷത്തേക്കാള് 50 കോടിയുടെ വര്ധനവാണ് മദ്യവില്പ്പനയില് ഉണ്ടായിരിക്കുന്നത്.
ഉത്രാടദിനത്തില് മാത്രം 137.64 കോടി രൂപയുടെ മദ്യം വിറ്റു. സംസ്ഥാനത്ത് ഏറ്റവും കൂടുതല് മദ്യം വിറ്റത് കൊല്ലം ജില്ലയിലാണ്. കരുനാഗപ്പള്ളി ഔട്ട്ലെറ്റില് നിന്നാണ് ഏറ്റവും കൂടുതല് മദ്യം വിറ്റഴിച്ചത് 1.46 കോടി രൂപയുടെ മദ്യം കരുനാഗപ്പള്ളി ഔട്ട്ലെറ്റില് നിന്നു മാത്രം വിറ്റു.
ആറ് ഔട്ട്ലെറ്റുകള് ഒരു കോടി രൂപയ്ക്ക് മുകളില് മദ്യം വിറ്റു. സൂപ്പര് പ്രീമിയം ഷോപ്പുകളിലും റെക്കോര്ഡ് വില്പ്പന നടന്നു. കഴിഞ്ഞ വര്ഷത്തേക്കാള് 5 മടങ്ങ് വര്ദ്ധനവാണുണ്ടായത്. കഴിഞ്ഞ വര്ഷം ഓണം സീസണില് 776.82 കോടി രൂപയുടെ മദ്യമാണ് വിറ്റത്.
Content Highlights: Record Liquor Sale in Kerala over Onam Days