നിയന്ത്രണം വിട്ട കാര്‍ പാഞ്ഞുകയറി; മകൾക്കൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്യവെ അമ്മക്ക് ദാരുണാന്ത്യം

വൈക്കം ആറാട്ടുകുളങ്ങര പാലച്ചുവട്ടുമഠത്തില്‍ ചന്ദ്രിക കൃഷ്ണന്‍ ആണ് മരിച്ചത്

വൈക്കം: മകളോടൊപ്പം സ്‌കൂട്ടറില്‍ യാത്രചെയ്യുകയായിരുന്ന അമ്മക്ക് അപകടത്തിൽ ദാരുണാന്ത്യം. വൈക്കം ആറാട്ടുകുളങ്ങര പാലച്ചുവട്ടുമഠത്തില്‍ ചന്ദ്രിക കൃഷ്ണന്‍ (69) ആണ് മരിച്ചത്. നിയന്ത്രണം വിട്ട കാര്‍ റോഡിന്റെ എതിര്‍ ദിശയിലേക്ക് പാഞ്ഞു കയറുകയായിരുന്നു. കോട്ടയം ഉദയനാപുരം നാനാടം ജംഗ്ഷന് സമീപം ഇന്ന് ഉച്ചയോടെയായിരുന്നു അപകടം. കാലിന് ഗുരുതരമായി പരിക്കേറ്റ മകള്‍ സജിക കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

Content Highligt : Mother meets tragic end while Traveling with daughter

To advertise here,contact us