ഭാര്യയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം; പ്രതി അറസ്റ്റില്‍

ഗുരുതരമായി പരിക്കേറ്റ യുവതി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്

തിരുവനന്തപുരം: തിരുവനന്തപുരം കടയ്ക്കാവൂരില്‍ യുവതിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം. ഭര്‍ത്താവ് കായിക്കര സ്വദേശി അനു (38)വിനെ അറസ്റ്റ് ചെയ്തു. യുവതിയുടെ വീട്ടിലെത്തിയായിരുന്നു ആക്രമണം. ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നം നിലനിന്നിരുന്നതായി പൊലീസ് പറയുന്നു. ഗുരുതരമായി പരിക്കേറ്റ യുവതി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

അനുവിന്റെ രണ്ടാം ഭാര്യയാണ് പരിക്കേറ്റ യുവതി. വെട്ടികത്തി ഉപയോഗിച്ച് തലയ്ക്കും കൈയ്ക്കും മാരകമായി വെട്ടിപ്പരിക്കേല്‍പ്പിച്ചിട്ടുണ്ട്. ആദ്യഭാര്യയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ എട്ടുവര്‍ഷം മുമ്പ് കല്ലമ്പലം പൊലീസ് ഇയാൾക്കെതിരെ കേസെടുത്തിരുന്നു.

Content Highlights: Attempt to murder wife Suspect arrested at Thiruvananthapuram

To advertise here,contact us