ഷാജൻ സ്കറിയയെ ആക്രമിച്ച സംഭവം; നാലു പ്രതികൾക്കും ജാമ്യം

പൊലീസ് പിടിയിലായിരുന്ന മാത്യൂസ് കൊല്ലപ്പള്ളി, ടോണി,ഷിയാസ് എന്നിവര്‍ക്കാണ് കോടതി ജാമ്യം നല്‍കിയത്

ഇടുക്കി: മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയയെ അക്രമിച്ച കേസില്‍ അറസ്റ്റിലായ നാലുപ്രതികള്‍ക്കും ജാമ്യം. പൊലീസ് പിടിയിലായിരുന്ന മാത്യൂസ് കൊല്ലപ്പള്ളി, ടോണി,ഷിയാസ് എന്നിവര്‍ക്കാണ് കോടതി ജാമ്യം നല്‍കിയത്.ശനിയാഴ്ച്ച വൈകുന്നേരത്തോടെ വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങവെ തൊടുപുഴയില്‍ വച്ചായിരുന്നു ഷാജന്‍ സ്‌കറിയയ്ക്ക് നേരെ ആക്രമണമുണ്ടായത്.

ഷാജന്‍ സഞ്ചരിച്ച വാഹനത്തില്‍ ഥാര്‍ ഇടിച്ച് വാഹനം നിര്‍ത്തിച്ച ശേഷമാണ് ആക്രമണം നടത്തിയത്. അക്രമികളെ കണ്ടാല്‍ അറിയാമെന്നും ഇവര്‍ സിപിഐഎം പ്രവര്‍ത്തകരാണെന്നും ഷാജന്‍ സ്‌കറിയ മൊഴി നല്‍കിയിരുന്നു. സംഭവത്തിന് പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ വന്ന പ്രതികരണങ്ങളുടെ കൂടി അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. ഷാജന്‍ സ്‌കറിയയെ സംഘം ചേര്‍ന്ന് മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

Content Highlight: Shajan Skaria attack incident; All four accused granted bail

To advertise here,contact us