നെയ്യാറില്‍ മദ്യലഹരിയില്‍ മകന്‍ ഇടിച്ചു; നെഞ്ചിന് ഇടിയേറ്റ അച്ഛൻ മരിച്ചു

നെഞ്ചില്‍ ഇടിയേറ്റ് വീണ രവിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

തിരുവനന്തപുരം: നെയ്യാറില്‍ മകൻ്റെ ഇടിയേറ്റ അച്ഛൻ മരിച്ചു. നെയ്യാര്‍ ഡാം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കുറ്റിച്ചലിലാണ് സംഭവം. മദ്യലഹരിയിലായിരുന്ന മകന്‍ നിഷാദ് അച്ഛൻ രവിയുടെ നെഞ്ചിന് ഇടിക്കുകയായിരുന്നു. നെഞ്ചില്‍ ഇടിയേറ്റ് വീണ രവിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുറ്റിച്ചല്‍ സ്വദേശിയാണ് 65കാരനായ രവി.

മദ്യപിച്ച് വീട്ടിലെത്തി ബഹളം ചോദ്യം ചെയ്തതിനാണ് നിഷാദ് പിതാവിനെ ആക്രമിച്ചത്. നിഷാദിനെ പൊലീസ് പിടികൂടിയിട്ടുണ്ട്. സ്വകാര്യ ആയുര്‍വേദ ആശുപത്രിയിലെ ഡ്രൈവറാണ് നിഷാദ്.

Content Highlights: Drunk son kills father in Neyyar Thiruvananthapuram

To advertise here,contact us