'ആയിഷ ജീവനൊടുക്കില്ല, ആൺസുഹൃത്ത് മർദ്ദിക്കുമായിരുന്നു'; താക്കീത് നൽകിയിരുന്നുവെന്ന് ബന്ധുക്കൾ

ഇയാൾ ജിം ട്രെയിനറാണ്

കോഴിക്കോട്: എരഞ്ഞിപ്പാലത്ത് പെൺകുട്ടിയെ ആൺ സുഹൃത്തിൻ്റെ വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ യുവാവിനെതിരെ കുടുംബം. ആയിഷ റഷ ആത്മഹത്യ ചെയ്യില്ലെന്ന് ബന്ധുക്കൾ വ്യക്തമാക്കി. കൂടെയുള്ള പുരുഷ സുഹൃത്ത് ബഷീറുദ്ദീൻ ഭീഷണിപ്പെടുത്തിയെന്നും അവർ ആരോപിച്ചു.

ആയിഷയെ ഇയാൾ മർദ്ദിച്ചതായി സുഹൃത്തുക്കൾ പറഞ്ഞിരുന്നു. രണ്ടു വർഷമായി ഇരുവരും അടുപ്പത്തിലാണ്. ബഷീറുദ്ദീൻ തട്ടിപ്പുകാരനാണ്. ഇയാൾക്ക് താക്കീത് നൽകിയിരുന്നു. ബഷീറുദ്ദീനാണ് ആയിഷയെ ആശുപത്രിയിലെത്തിച്ചതെന്നും ഇയാളെ പിന്നീട് കാണാതായെന്നും ബന്ധുക്കൾ പറയുന്നു.

സംഭവത്തിൽ ആൺ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാൾ ജിം ട്രെയിനറാണ്. മംഗലാപുരത്ത് പഠിക്കുകയായിരുന്ന ആയിഷ റഷ മൂന്ന് ദിവസം മുമ്പാണ് കോഴിക്കോട്ടെ ആൺ സുഹൃത്തിൻ്റെ വാടക വീട്ടിലെത്തിയത്. അത്തോളി തോരായി സ്വദേശിനിയാണ് ആയിഷ.

Content Highlights: aysha rasha's death case updates

To advertise here,contact us