തൃശ്ശൂരില്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിക്ക് വെട്ടേറ്റു

ആക്രമണത്തിന് പിന്നില്‍ ബിജെപി പ്രവര്‍ത്തകരാണെന്ന് സിപിഐഎം ആരോപിച്ചു

തൃശ്ശൂര്‍: തൃശ്ശൂരില്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിക്ക് വെട്ടേറ്റു. കുന്നംകുളം പഴഞ്ഞിയിലുണ്ടായ ആക്രമണത്തിലാണ് വെട്ടേറ്റത്. സംഭവത്തില്‍ പരിക്കേറ്റ മങ്ങാട് സ്വദേശി മിഥുന്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.

ആക്രമികള്‍ ലഹരിക്ക് അടിമകളാണ് എന്ന് പൊലീസ് പ്രതികരിച്ചു. സംഭവത്തില്‍ നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മിഥുനും സഹോദരനുമായി തര്‍ക്കമുണ്ടായിരുന്നു. അതേസമയം ആക്രമണത്തിന് പിന്നില്‍ ബിജെപി പ്രവര്‍ത്തകരാണ് എന്നാണ് സിപിഐഎമ്മിന്റെ ആരോപണം.

Content Highlight; Attack on CPM branch committee secretary in Thrissur

To advertise here,contact us