ആലപ്പുഴ: എഴുപത്തിയൊന്നാമത് നെഹ്റു ട്രോഫി വള്ളംകളി മത്സരത്തിൽ ചുണ്ടൻ വള്ളങ്ങളുടെ ഫൈനൽ ലൈനപ്പായി. ആറ് ഹീറ്റ്സുകളിലായി നടന്ന പ്രാഥമിക മത്സരങ്ങളിൽ ഏറ്റവും മികച്ച സമയം കുറിച്ച 4 ടീമുകളാണ് ഫൈനലിൽ മത്സരിക്കുക. നടുഭാഗം-പുന്നമട ബോട്ട് ക്ലബ്ബ്-4.20.904, നിരണം-നിരണം ബോട്ട് ക്ലബ്ബ്-4.21.269, വീയപുരം-വിബിസി-4.21.810, മേൽപ്പാടം-പിബിസി-4.22.123 എന്നിവയാണ് ഫൈനലിന് യോഗ്യത നേടിയത്. ലൂസേഴ്സ് ഫൈനലിൽ തലവടി, പായിപ്പാടൻ, കാരിച്ചാൽ, നടുവിലെ പറമ്പൻ എന്നിവരാണ് മത്സരിക്കുക.
പ്രാഥമിക മത്സരങ്ങളിൽ ആറ് ഹീറ്റ്സുകളിയാണ് 21 ചുണ്ടൻ വള്ളങ്ങളാണ് നെഹ്റു ട്രോഫിക്കായി തുഴയെറിഞ്ഞത്. ഹീറ്റ്സുകളിലെ മത്സരചിത്രം ഇങ്ങനെയാണ്:
ചുണ്ടൻ വള്ളം/ ഹീറ്റ്സ് - 1 : (സമയം)
- 1.ആനാരി - കൈനകരി ടൗൺ ബോട്ട് ക്ലബ് : 6.28.371
- 2.വെള്ളം കുളങ്ങര - കായൽ പുറം ബോട്ട് ക്ലബ് : 5.18.876
- 3.കരുവാറ്റ ശ്രീ വിനായകൻ -മങ്കൊമ്പ് ബോട്ട് ക്ലബ്ബ് : 6.27.071
- 4.കാരിച്ചാൽ പായിപ്പാടൻ ചുണ്ടൻ ബോട്ട് ക്ലബ് : 4.30.501
ചുണ്ടൻ വള്ളം/ ഹീറ്റ്സ് -2
- 1 .കരുവാറ്റ പുത്തൻ ചുണ്ടൻ - ബി.ബി.എം ബോട്ട് ക്ലബ്ബ് : 7.49.358
- 2.ചെറുതന - തെക്കേക്കര ബോട്ട് ക്ലബ് മങ്കൊമ്പ് : 4.34.071
- 3.നടുവിലെ പറമ്പൻ. ഇമ്മാനുവൽ ബോട്ട് ക്ലബ്ബ് കുമരകം : 4.32.831
- 4.പായിപ്പാടൻ - 2. പായിപ്പാടൻ ബോട്ട് ക്ലബ് : 7.25.976
ചുണ്ടൻ വള്ളം/ ഹീറ്റ്സ് - 3
- 1.ചമ്പക്കുളം -ചങ്ങനാശ്ശേരി സിബിസി : 4.46.711
- 2.തലവടി ചുണ്ടൻ -യു ബി സി കൈനകരി : 4.23.351
- 3.മേൽപ്പാടം -പള്ളാത്തുരുത്തി ബോട്ട് ക്ലബ് : 4.22.123
- 4.ആലപ്പാടൻ -വെള്ളൂർ ബോട്ട് ക്ലബ് : 6.21.198
ചുണ്ടൻ വള്ളം/ ഹീറ്റ്സ് - 4
- 1.സെൻറ് ജോർജ് - ഗാഗുൽത്ത ബോട്ട് ക്ലബ് ചെറുകര : 5.49.929
- 2.നടുഭാഗം പുന്നമട ബോട്ട് ക്ലബ് : 4.20.904
- 3.നിരണം. നിരണം ബോട്ട് ക്ലബ് : 4.21.269
- 4.ആയാംപറമ്പ് വലിയ ദിവാൻജിനിരണംചുണ്ടൻ ഫാൻസ് അസോസിയേഷൻ : 6.13.464
ചുണ്ടൻ വള്ളം/ ഹീറ്റ്സ് - 5
- 1.സെൻറ് പയസ് -സെൻറ് ഫയസ് ബോട്ട് ക്ലബ് - മങ്കൊമ്പ് : 4.52.041
- 2.ജവഹർ തായങ്കരി ഫ്രണ്ട്സ് ബോട്ട് ക്ലബ് കുട്ടനാട് : 5.54.989
- 3.പായിപ്പാടൻ ഒന്ന് കുമരകം ടൗൺ ബോട്ട് ക്ലബ് : 4.26.891
ചുണ്ടൻ വള്ളം/ ഹീറ്റ്സ് -6
- 1.വീയപുരം ചുണ്ടൻ വില്ലേജ് ബോട്ട് ക്ലബ് കൈനകരി : 4.21.810
- 2.ആയാംപറമ്പ് പാണ്ടി കാരിച്ചാൽ ചുണ്ടൻ ബോട്ട് ക്ലബ് : 6.06.973
Content Highlights: These are the final lineup of the Chundan boats for the Nehru Trophy boat race to conquer Punnamada