തുഴയാന്‍ കൂടുതല്‍ ഇതരസംസ്ഥാനക്കാര്‍; പുന്നമട ബോട്ട് ക്ലബ്ബിന്റെ നടുഭാഗത്തിനെതിരെ പരാതി

മത്സരിക്കുന്ന ഒരു വള്ളത്തില്‍ പരമാവധി 23 ഇതര സംസ്ഥാനക്കാരെ കയറ്റാം

ആലപ്പുഴ: പുന്നമട ബോട്ട് ക്ലബ്ബിന്റെ നടുഭാഗം വള്ളത്തിനെതിരെ പരാതി. മത്സരത്തില്‍ കൂടുതല്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ ഉണ്ട് എന്നാണ് പരാതി. ഇത് സംബന്ധിച്ച് വീയപൂരം ബോട്ട് ക്ലബ്ബും പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബും നിരണം ബോട്ട് ക്ലബ്ബും ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി. പരിശോധിക്കാമെന്ന് കളക്ടര്‍ അറിയിച്ചതായാണ് വിവരം.

മത്സരിക്കുന്ന ഒരു വള്ളത്തില്‍ പരമാവധി 23 ഇതര സംസ്ഥാനക്കാരെ കയറ്റാം. എന്നാല്‍ നടുഭാഗത്തില്‍ 45 ഇതരസംസ്ഥാനക്കാര്‍ തുഴഞ്ഞുവെന്നാണ് പരാതി.

നെഹ്‌റു ട്രോഫി വള്ളംകളി ഫൈനല്‍ മത്സരത്തില്‍ നടുഭാഗം-പുന്നമട ബോട്ട് ക്ലബ്ബ്-4.20.904, നിരണം-നിരണം ബോട്ട് ക്ലബ്ബ്-4.21.269, വീയപുരം-വിബിസി-4.21.810, മേല്‍പ്പാടം-പിബിസി-4.22.123 എന്നിവയാണ് ഫൈനലിന് യോഗ്യത നേടിയത്. ലൂസേഴ്‌സ് ഫൈനലില്‍ തലവടി, പായിപ്പാടന്‍, കാരിച്ചാല്‍, നടുവിലെ പറമ്പന്‍ എന്നിവരാണ് മത്സരിക്കുക. പ്രാഥമിക മത്സരങ്ങളില്‍ ആറ് ഹീറ്റ്‌സുകളിയാണ് 21 ചുണ്ടന്‍ വള്ളങ്ങളാണ് നെഹ്‌റു ട്രോഫിക്കായി തുഴയെറിഞ്ഞത്.

Content Highlights: Complaint against Punnamada Boat Club's Nadubhagam boat

To advertise here,contact us