'ഏത് മേഖലയിലാണ് സദാനന്ദൻ രാജ്യത്തിന് സംഭാവന അർപ്പിച്ചത്'; രാജ്യസഭാംഗ നോമിനേഷൻ റദ്ദാക്കണമെന്ന് ഹര്‍ജി

സി സദാനന്ദൻ കഴിഞ്ഞ മാസമാണ് രാജ്യസഭ എംപിയായി സത്യപ്രതിജ്ഞ ചെയ്തത്

ന്യൂഡൽഹി: ബിജെപി രാജ്യസഭാംഗം സി സദാനന്ദന്റെ നോമിനേഷൻ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ ഹർജി. സുപ്രിംകോടതി അഭിഭാഷകനായ സുഭാഷ് തീക്കാടനാണ് ഹർജി സമർപ്പിച്ചത്. കല, സാഹിത്യം, സാമൂഹ്യ സേവനം എന്നീ മേഖലകളിൽ രാജ്യത്തിന് സംഭാവന നൽകിയവരെയാണ് നോമിനേറ്റ് ചെയ്യാറുള്ളത്. എന്നാൽ ഏത് മേഖലയിലാണ് സദാനന്ദൻ രാജ്യത്തിന് സംഭാവന അർപ്പിച്ചത് എന്നത് സംബന്ധിച്ച് രാജ്യത്തിന് അറിയില്ല. സാമൂഹിക സേവനം എന്ന നിലയിൽ സദാനന്ദനെ നോമിനേറ്റ് ചെയ്യാനാവില്ലെന്നും ഹർജിയിൽ പറയുന്നു.

നിലവിൽ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനം വഹിക്കുന്ന സദാനന്ദൻ കഴിഞ്ഞ മാസമാണ് രാജ്യസഭ എം പിയായി സത്യപ്രതിജ്ഞ ചെയ്തത്. നിയസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായും അദ്ദേഹം മത്സരിച്ചിട്ടുണ്ട്. 1994 ൽ സിപിഐഎമ്മുമായുള്ള സംഘർഷത്തിൽ സദാനന്ദന് കാലുകൾ നഷ്ടമായിരുന്നു. 2016ലാണ് സദാനന്ദൻ കൂത്തുപറമ്പിൽനിന്നും നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചത്.

Content Highlights:Petition filed in Delhi High Court seeking cancellation of nomination of BJP Rajya Sabha member C Sadanandan

To advertise here,contact us