സിറോ മലബാർ സഭയിൽ പുതിയ മെത്രാൻ നിയമനങ്ങൾ; നാല് പുതിയ അതിരൂപതകൾ

സഭാ കൂരിയാ മെത്രാൻ മാർ സെബാസ്റ്റ്യൻ വാണിയപ്പുരക്കലിനെ കല്യാൺ രൂപതാ അധ്യക്ഷനായി നിയമിച്ചു

കോഴിക്കോട്: സിറോ മലബാർ സഭയിൽ പുതിയ മെത്രാൻ നിയമനങ്ങൾ. നാല് പുതിയ അതിരൂപതകളും പ്രഖ്യാപിച്ചു. ഫാ. ജെയിംസ് പട്ടേരിലിനെ ബൽത്തങ്ങാടി രൂപതയുടെ ബിഷപ്പായി നിയമിച്ചു. ഫാ. ജോസഫ് തച്ചാപറമ്പത്ത് അദിലാബാദ് രൂപതാ അധ്യക്ഷനാകും.

സഭാ കൂരിയാ മെത്രാൻ മാർ സെബാസ്റ്റ്യൻ വാണിയപ്പുരക്കലിനെ കല്യാൺ രൂപതാ അധ്യക്ഷനായി നിയമിച്ചു. ഫരീദാബാദ്, ഉജ്ജയിൻ, ഷംഷാബാദ്, കല്യാൺ എന്നീ രൂപതകളെ അതിരൂപതകളായി ഉയർത്തി. മാർ കുര്യാക്കോസ് ഭരണികുളങ്ങര, മാർസെബാസ്റ്റ്യൻ വടക്കേൽ, മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, മാർ പ്രിൻസ് ആന്റണി പാണേങ്ങാടൻ എന്നിവർക്ക് മെത്രാപ്പോലീത്തൻ ആർച്ച് ബിഷപ്പ് പദവി നൽകി. സഭാ ആസ്ഥാനമായ കാക്കനാട് സെന്റ് തോമസ് മൗണ്ടിൽ നടന്ന സിനഡ് സമ്മേളനത്തിലാണ് തീരുമാനം. മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലാണ് പ്രഖ്യാപനം നടത്തിയത്.

Content Highlights: New bishops appointed in the Syro-Malabar Church

To advertise here,contact us