മദ്യപാനത്തിനിടെ സംഘര്‍ഷം; ഇടുക്കിയില്‍ ഒരാള്‍ വെട്ടേറ്റു മരിച്ചു

മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്

തൊടുപുഴ: ഇടുക്കി തൊടുപുഴയില്‍ മദ്യാപനത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ വെട്ടേറ്റ് മരിച്ചു. കിളിയറ പുത്തന്‍പുരയ്ക്കല്‍ വിന്‍സന്റ് ആണ് മരിച്ചത്. വിന്‍സന്റിന് പുറമെ ഒരു ഇതര സംസ്ഥാന തൊഴിലാളിക്കും വെട്ടേറ്റിരുന്നു. രക്തം വാര്‍ന്ന നിലയില്‍ കണ്ടെത്തിയ ഇരുവരെയും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വിന്‍സന്റിനെ രക്ഷിക്കാനായില്ല. പരിക്കേറ്റ ഇതര സംസ്ഥാന തൊഴിലാളി തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ തുടരുകയാണ്. ബുധനാഴ്ച്ച രാത്രി മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സംഭവത്തില്‍ മാരാംപാറ കപ്പിലാംകുടിയില്‍ ബിനു ചന്ദ്രന്‍ എന്നായാളെ കരിമണ്ണൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

Content Highlight; Idukki native fatally hacked in drunken brawl

To advertise here,contact us