നവവധുവാണോ, അതേ…; പലതവണ വിവാഹിതരായവരുടെ വിവാഹതട്ടിപ്പ്, ഒന്‍പത് പേര്‍ പൊലീസ് പിടിയില്‍

നാണക്കേട് ഭയന്ന് തട്ടിപ്പിനിരയായവര്‍ പരാതിപ്പെടാത്തതിനാല്‍ സുഖമായി തട്ടിപ്പ് നടത്തിവരികയായിരുന്നു സംഘം.

പട്‌ന: അവിവാഹിതരെന്ന് യുവതികളെ പരിചയപ്പെടുത്തി വിവാഹം നടത്തി സ്വര്‍ണവും പണവും തട്ടുന്ന സംഘം അറസ്റ്റില്‍. ബിഹാറിലെ വെസ്റ്റ് ചമ്പാരന്‍ ജില്ല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന യുവതികള്‍ ഉള്‍പ്പെടുന്ന വമ്പന്‍ തട്ടിപ്പ് സംഘത്തെയാണ് അറസ്റ്റ് ചെയ്തത്.

നാല് സ്ത്രീകളും അഞ്ച് പുരുഷന്‍മാരുമാണ് പിടിയിലായത്. ഇവരില്‍ നിന്ന് ഒരു ബൊലേറോ ജീപ്പ്, രണ്ട് ബൈക്കുകള്‍, ഒന്‍പത് മൊബൈല്‍ ഫോണുകള്‍ എന്നിവയും പിടിച്ചെടുത്തു. പിടിയിലായവരിലെ അലി അഹമ്മദ് എന്നയാളാണ് സംഘത്തിലെ പ്രധാനി. സംഘത്തിലെ യുവതികളെ ഉപയോഗിച്ച് യുവാക്കളുമായി വിവാഹം നടത്തിയതിന് ശേഷം സ്വര്‍ണവും പണവും തട്ടിയെടുത്ത് മുങ്ങുകയാണ് ഇവര്‍ ചെയ്യുക. പിടിയിലായ നാല് യുവതികളും നേരത്തെ വിവാഹിതരായരായവരാണ്.

ഈ യുവതികളെ അവിവാഹിതരാണെന്ന് പറഞ്ഞ് വിവാഹം ആലോചിക്കുന്ന യുവാക്കള്‍ക്ക് പരിചയപ്പെടുത്തും. സംഘത്തിലെ യുവാക്കള്‍ ബന്ധുക്കളായും അഭിനയിക്കും. അതിന് ശേഷം വിവാഹം നടത്തും. വരന്റെ വീട്ടില്‍ കുറച്ചു ദിവസം താമസിച്ച ശേഷം സ്വര്‍ണവും പണവും കൈക്കലാക്കി മുങ്ങും. നാണക്കേട് ഭയന്ന് തട്ടിപ്പിനിരയായവര്‍ പരാതിപ്പെടാത്തതിനാല്‍ സുഖമായി തട്ടിപ്പ് നടത്തിവരികയായിരുന്നു സംഘം.

Content Highlights: Gang arrested for stealing gold and money by arranging weddings

To advertise here,contact us