പാലക്കാട്: രാഹുല് മാങ്കൂട്ടത്തില് എംഎല്എ സ്ഥലത്തില്ലാത്തത് ആശ്വാസമെന്ന് മുതിര്ന്ന സിപിഐഎം നേതാവ് എന് എന് കൃഷ്ണദാസ്. അങ്ങനെയുള്ള വേതാളം ഇവിടെ വേണ്ടെന്നും എന് എന് കൃഷ്ണദാസ് പരിഹസിച്ചു. ഇങ്ങനെ ഒരാളെ ജനങ്ങള്ക്ക് മേല് കെട്ടിവെച്ചതിന് കോണ്ഗ്രസ് മാപ്പ് പറയണമെന്നും എന് എന് കൃഷ്ണദാസ് പറഞ്ഞു.
'രാഹുല് പൊതുവേദിയില് വരാന് അര്ഹനല്ല. കോണ്ഗ്രസ് പുറത്താക്കിയെന്ന് പറഞ്ഞ് കയ്യൊഴിഞ്ഞു. ജനങ്ങളോട് കോണ്ഗ്രസ് മാപ്പ് പറയണം. എംഎല്എ സ്ഥാനം രാജിവെക്കാന് കോണ്ഗ്രസ് ആവശ്യപ്പെടണം. പാലക്കാട്ടെ പൊതു വേദിയിലും രാഹുലിനെ അനുവദിക്കില്ല', എന് എന് കൃഷ്ണദാസ് പറഞ്ഞു.
വടകര എംപി ഷാഫി പറമ്പിലിനെ ആരും തടഞ്ഞിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്ത്തു. രാഹുലിനെ പാലക്കാട് എത്തിച്ചത് ഷാഫിയാണെന്നും എന് എന് കൃഷ്ണദാസ് പറഞ്ഞു. സി കൃഷ്ണകുമാറിനെതിരെ സിപിഐഎം പ്രതിഷേധം ഉണ്ടാകുമെന്നും കൃഷ്ണദാസ് പറഞ്ഞു. കൃഷ്ണകുമാര് ജനപ്രതിനിധിയല്ലെന്നും അതുകൊണ്ടുള്ള വ്യത്യാസം പ്രതിഷേധത്തില് ഉണ്ടാകുമെന്നും എന് എന് കൃഷ്ണദാസ് പറഞ്ഞു. ഇവരൊന്നും മാന്യന്മാരല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
അതേസമയം ലൈംഗിക അതിക്രമക്കേസില് രാഹുല് മാങ്കൂട്ടത്തില് എംഎല്എയെ ചോദ്യംചെയ്യാന് ക്രൈംബ്രാഞ്ച് തീരുമാനിച്ചിട്ടുണ്ട്. ഇതുവഴി കൂടുതല് തെളിവുകള് കണ്ടെത്താന് കഴിയുമെന്നാണ് ക്രൈംബ്രാഞ്ച് പ്രതീക്ഷിക്കുന്നത്. രാഹുല് മാങ്കൂട്ടത്തില് പീഡനത്തിന് ഇരയാക്കിയ പെണ്കുട്ടികളുടെ മൊഴി ഉടന് രേഖപ്പെടുത്തും. ഭീഷണിപ്പെടുത്തി ഗര്ഭഛിദ്രം ചെയ്ത സംഭവത്തിലാണ് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര് ചെയ്തിരിക്കുന്നത്. ഇതുസംബന്ധിച്ച് രാഹുല് മാങ്കൂട്ടത്തിലിന്റെ ഫോണ് സംഭാഷണം ഉള്പ്പെടെ പ്രധാന തെളിവുകള് റിപ്പോര്ട്ടര് ടിവി പുറത്തുവിട്ടിരുന്നു. പീഡനത്തിന് ഇരയായ പെണ്കുട്ടികള് ഭയം കാരണം പരാതി നല്കാന് തയ്യാറായിട്ടില്ല. പരാതി നല്കുന്ന പെണ്കുട്ടികള്ക്ക് സര്ക്കാര് സംരക്ഷണം നല്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞിരുന്നു.Content Highlights: CPIM leader Rahul Mamkootathil against Palakkad MLA Rahul Mamkootathil