ഓണത്തിരക്ക് കുറയ്ക്കാൻ സ്പെഷ്യൽ ട്രെയിൻ സർവീസുകൾ

യാ​ത്ര​ക്കാ​രു​ടെ തി​ര​ക്ക് ഒ​ഴി​വാ​ക്കാ​നാണ് ട്രെയിൻ സർവീസ് അനുവദിച്ചത്

പാ​ല​ക്കാ​ട്: ഓണക്കാലത്ത് സംസ്ഥാനത്തേക്ക് സ്പെഷ്യൽ ട്രെയിൻ സർവീസ് അനുവദിച്ച് ഇന്ത്യൻ റെയിൽവെ. യാ​ത്ര​ക്കാ​രു​ടെ തി​ര​ക്ക് ഒ​ഴി​വാ​ക്കാ​നാണ് ട്രെയിൻ സർവീസ് അനുവദിച്ചത്. ട്രെ​യി​ൻ ന​മ്പ​ർ 06009 ഡോ. ​എംജിആ​ർ ചെ​ന്നൈ സെ​ൻ​ട്ര​ൽ-ക​ണ്ണൂ​ർ വ​ൺ​വെ എ​ക്സ്പ്ര​സ് സ്പെ​ഷ്യ​ൽ, ഓ​ഗ​സ്റ്റ് 28-ന് ​രാ​ത്രി 11.55-ന് ​ഡോ. എംജിആ​ർ ചെ​ന്നൈ സെ​ൻ​ട്ര​ലി​ൽ​ നി​ന്ന് പു​റ​പ്പെ​ട്ട് അ​ടു​ത്ത ദി​വ​സം ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് ക​ണ്ണൂ​രിലെ​ത്തും.

ട്രെ​യി​ൻ ന​മ്പ​ർ 06125 ക​ണ്ണൂ​ർ-ബെം​ഗ​ളൂ​രു എ​ക്സ്പ്ര​സ് സ്പെ​ഷ്യ​ൽ ഓ​​ഗ​സ്റ്റ് 29-ന് ​രാ​ത്രി 9.30-ന് ​ക​ണ്ണൂ​രി​ൽ​ നി​ന്ന് പു​റ​പ്പെ​ട്ട് അ​ടു​ത്ത ദി​വ​സം രാ​വി​ലെ 11-ന് ​ബെം​ഗ​ളൂ​രു​വി​ൽ എ​ത്തും. ട്രെ​യി​ൻ ന​മ്പ​ർ 06126 ബെം​ഗ​ളൂ​രു-ക​ണ്ണൂ​ർ എ​ക്സ്പ്ര​സ് സ്പെ​ഷ്യ​ൽ ഓ​ഗ​സ്റ്റ് 30-ന് ​രാ​ത്രി ഏ​ഴി​ന് ബെം​ഗ​ളൂ​രു​വി​ൽ​ നി​ന്ന് പു​റ​പ്പെ​ട്ട് അ​ടു​ത്ത ദി​വ​സം രാ​വി​ലെ 7.15-ന് ​ക​ണ്ണൂ​രിലെ​ത്തും.

Content Highlights: onam special train service

To advertise here,contact us