കഴക്കൂട്ടത്ത് അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിൽ എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ; കോട്ടയത്തും എംഡിഎംഎ വേട്ട

കഴക്കൂട്ടം ചന്തവിളയിൽ വെച്ച് പോത്തൻകോട് പൊലീസും ഡാൻസാഫ് സംഘവും ചേർന്നാണ് എംഡിഎംഎ പിടികൂടിയത്

തിരുവനന്തപുരം/കോട്ടയം: കഴക്കൂട്ടത്ത് എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ. നെയ്യാർ ഡാം സ്വദേശി ദീപക്, കള്ളിക്കാട് സ്വദേശി അച്ചു എന്നിവരാണ് പിടിയിലായത്. അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിൽ 14 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. കഴക്കൂട്ടം ചന്തവിളയിൽ വെച്ച് പോത്തൻകോട് പൊലീസും ഡാൻസാഫ് സംഘവും ചേർന്നാണ് എംഡിഎംഎ പിടികൂടിയത്.

കോട്ടയം ചങ്ങാനാശ്ശേരിയിലും എംഡിഎംഎയും കഞ്ചാവുമായി യുവാവ് പിടിയിലായി. മാമൂട് സ്വദേശി ആകാശാണ് പിടിയിലായത്. 10 ഗ്രാം എംഡിഎംഎയും ഒരു കിലോ കഞ്ചാവുമാണ് ഇയാളിൽ നിന്ന് പിടികൂടിയത്. ബെംഗളൂരുവിൽ വിദ്യാർഥിയായ ആകാശ് അവിടെ നിന്നുമാണ് ലഹരി വസ്തുക്കൾ എത്തിച്ചത്. ഓണത്തിന് വിൽപ്പനക്കായാണ് ബെംഗളൂരുവിൽ നിന്നും ലഹരി വസ്തുക്കൾ കൊണ്ടുവന്നതെന്ന് ചോദ്യം ചെയ്യലിൽ ഇയാൾ പൊലീസിന് മൊഴി നൽകി.

Content Highlight : Two persons arrested with MDMA stored in their underwear

To advertise here,contact us