തിരുവനന്തപുരം: രാഹുല് മാങ്കൂട്ടത്തിലിനെ കോണ്ഗ്രസ് പ്രാഥമിക അംഗത്വത്തില് നിന്ന് സസ്പെന്ഡ് ചെയ്ത നടപടിയിൽ പ്രതികരണവുമായി മുന് കെപിസിസി അധ്യക്ഷന് കെ സുധാകരന്. രാഹുല് മാങ്കൂട്ടത്തിലിന്റെ സസ്പെന്ഷന് സ്വാഗതാര്ഹമെന്നായിരുന്നു കെ സുധാകരന് പറഞ്ഞത്.
നടപടിയുടെ നന്മ-തിന്മകള് തീരുമാനിക്കുന്നത് പാര്ട്ടിയാണെന്നും പാര്ട്ടി തീരുമാനിക്കുന്നതെന്തോ അതാണ് തന്റെയും തീരുമാനമെന്നും സുധാകരന് പറഞ്ഞു. സംഭവിക്കാന് പോകുന്ന പ്രത്യാഘാതങ്ങളുമായി ബന്ധപ്പെട്ട കാര്യമാണ് സസ്പെന്ഷന്. കാരണത്തെ വിലയിരുത്തിയാണ് നടപടികള്. ഈ നടപടിയും അതുപോലെയാണെന്നും കെ സുധാകരൻ പറഞ്ഞു.
രാഹുല് മാങ്കൂട്ടത്തില് എംഎല്എ സ്ഥാനം രാജിവെക്കണോ എന്നത് പാര്ട്ടി തീരുമാനിക്കേണ്ട കാര്യമാണെന്നും തനിക്ക് അതില് അഭിപ്രായമില്ലെന്നും കെ സുധാകരന് പറഞ്ഞു. വനിതാ നേതാക്കള് പറഞ്ഞത് അവരുടെ അഭിപ്രായമാണെന്നും ഉമാ തോമസിനെതിരായ സൈബര് ആക്രമണത്തെക്കുറിച്ച് അറിയില്ലെന്നും ക സുധാകരന് കൂട്ടിച്ചേര്ത്തു.
ലൈംഗികാരോപണങ്ങള് നേരിടുന്ന രാഹുലിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യുകയാണ് പാർട്ടി ചെയ്തത്. പാര്ട്ടിയുടെ പ്രാഥമികാംഗത്വത്തില് നിന്നാണ് സസ്പെന്ഷന്. എത്ര കാലത്തേക്കാണ് സസ്പെന്ഷന് എന്നത് വ്യക്തമല്ല. അതേസമയം രാഹുൽ എംഎൽഎ സ്ഥാനത്ത് തുടരും.
Content Highlight; K Sudhakaran's response to Rahul Mamkoottathil's suspension