ചേർത്തലയിൽ 75കാരനായ പിതാവിനോട് മദ്യലഹരിയില്‍ മകന്റെ കൊടും ക്രൂരത; മർദ്ദനം അമ്മയ്ക്കും സഹോദരനും മുന്നിൽവെച്ച്

അവശനായ പിതാവിന്റെ കഴുത്തു പിടിച്ച് ഞെരിച്ചും തലയ്ക്ക് അടിച്ചുമായിരുന്നു മകന്റെ ക്രൂരത

ആലപ്പുഴ: ചേര്‍ത്തലയില്‍ പിതാവിനോട് മകന്റെ കൊടും ക്രൂരത. 75 വയസുകാരനെ മകന്‍ അതിക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യം പുറത്തുവന്നു. ചേര്‍ത്തല പുതിയകാവ് സ്വദേശി ചന്ദ്രനെ ഇളയ മകന്‍ അഖിലാണ് മദ്യലഹരിയില്‍ മര്‍ദ്ദിച്ചത്. അവശനായ പിതാവിന്റെ കഴുത്തു പിടിച്ച് ഞെരിച്ചും തലയ്ക്ക് അടിച്ചുമായിരുന്നു മകന്റെ ക്രൂരത.

അമ്മയ്ക്കും സഹോദരനും മുന്‍പില്‍ വെച്ചായിരുന്നു ആക്രമണം. സഹോദരനാണ് ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയത്. മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടായിരുന്നു മര്‍ദ്ദനം. മാപ്പ് പറഞ്ഞശേഷമായിരുന്നു മര്‍ദ്ദനം നിര്‍ത്തിയത്. കാരണം വ്യക്തമല്ല.

Content Highlights: Cherthala son brutally attack 75-year-old father

To advertise here,contact us