വാഗമണ്: പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയെ പീഡിപ്പിക്കാന് ശ്രമിച്ച കേസിലെ പ്രതി വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു. 12കാരിയെ പീഡിപ്പിക്കാന് ശ്രമിച്ച കേസില് ഒളിവില്പോയ പശുപ്പാറ ചരലുവിള സി എ ലോറന്സാണ് ജീവനൊടുക്കാന് ശ്രമിച്ചത്. ബുധനാഴ്ചയായിരുന്നു ലോറന്സ് കുട്ടിയെ പീഡിപ്പിക്കാന് ശ്രമിച്ചത്.
എന്നാല് കുട്ടി അടുത്തുള്ള സ്കൂളിലേക്ക് ഓടിപ്പോകുകയും അധികൃതരെ സംഭവം അറിയിക്കുകയുമായിരുന്നു. സ്കൂള് അധികൃതര് പീഡനശ്രമത്തിന്റെ വിവരം വാഗമണ് പൊലീസിനെ അറിയിക്കുകയും ചെയ്തു. അന്വേഷണം ആരംഭിച്ചതോടെയാണ് ഇയാള് ഒളിവില് പോയത്. മൊബൈല് ലൊക്കേഷന് പിന്തുടര്ന്ന പൊലീസ് ഇയാള് കുമളിയിലെ ലോഡ്ജിലുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.
പക്ഷേ, പിടികൂടാനെത്തിയപ്പോഴേക്കും ഇയാള് വിഷം കഴിച്ച് ആത്മഹത്യ ചെയ്യാന് ശ്രമിക്കുകയായിരുന്നു. തുടര്ന്ന് ഇയാളെ മുണ്ടക്കയത്തെ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല് കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്തതായാണ് വിവരം. ആശുപത്രിയില് നിന്ന് ഡിസ്ചാര്ജ് ചെയ്തതിന് ശേഷം ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തും.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള് 'ദിശ' ഹെല്പ് ലൈനില് വിളിക്കുക. ടോള് ഫ്രീ നമ്പര്: Toll free helpline number: 1056, 0471-2552056)
Content Highlights: Man who try to attack girl try to kill him self in Kottayam