തിരുവനന്തപുരം: തിരുവനന്തപുരത്ത് പൊലീസുകാരന് കുത്തേറ്റു. വലിയതുറ പൊലീസ് സ്റ്റേഷനിലെ സിപിഒ മനുവിനാണ് കുത്തേറ്റത്. കൊച്ചുള്ളൂരിലെ വീടിന് മുന്നിൽ വെച്ച് രാത്രി പത്തരയോടെയായിരുന്നു സംഭവം. സംഭവത്തിന് പിന്നിൽ ആരാണെന്നത് സംബന്ധിച്ച വിവരം പുറത്തു വന്നിട്ടില്ല.
വീടിനുമുന്നിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്നുള്ള തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെഞ്ചിൽ രണ്ടുകുത്ത് ഏറ്റിട്ടുണ്ട്. മുഖത്തും വെട്ടേറ്റ പാടുണ്ട്.
Content Highlights:police officer attacked at tvm