ആഗോള അയ്യപ്പ സംഗമം; എം കെ സ്റ്റാലിൻ മുഖ്യാതിഥിയാകും

ദേവസ്വം ബോർഡിൻ്റെ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായാണ് അയ്യപ്പ സംഗമം നടത്തുന്നത്

ചെന്നൈ: ആഗോള അയ്യപ്പ സംഗമത്തിൽ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ മുഖ്യാതിഥിയാകും. തമിഴ്നാട് മുഖ്യമന്ത്രിയെ നേരിട്ട് ക്ഷണിച്ച് ദേവസ്വം മന്ത്രി വി എൻ വാസവൻ. തമിഴ്നാട് ദേവസ്വം വകുപ്പ് മന്ത്രി പി കെ ശേഖർ ബാബു, ചീഫ് സെക്രട്ടറി എൻ മുരുഗാനന്ദം ഐഎഎസ്, തമിഴ്നാട് മുഖ്യമന്ത്രിയുടെ സെക്രട്ടറിമാർ ഉമാനാഥ് ഐഎഎസ്, അനു ജോർജ് ഐഎഎസ്, ടൂറിസം, സാംസ്കാരിക, എൻ‌ഡോവ്‌മെന്റ് വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. കെ മണിവാസൻ, കേരളത്തിൽ നിന്ന് ദേവസ്വം സെക്രട്ടറി എം ജി രാജമാണിക്യം, ഐഎസി, തിരുവിതാംകൂർ ദേവസ്വം ബോർഡ് കമ്മീഷണർ പി സുനിൽ കുമാർ, ഉന്നത സർക്കാർ ഉദ്യോഗസ്ഥർ എന്നിവർക്കൊപ്പം ചെന്നൈയിലെത്തിയാണ് മന്ത്രി ക്ഷണിച്ചത്.

ദേവസ്വം ബോർഡിൻ്റെ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായാണ് അയ്യപ്പ സംഗമം നടത്തുന്നത്. സെപ്റ്റംബർ 20-ന് പമ്പാ തീരത്താണ് അയ്യപ്പ സംഗമം. മുഖ്യമന്ത്രി പിണറായി വിജയൻ അയ്യപ്പ സംഗമം ഉദ്ഘാടനം ചെയ്യും. ആചാര അനുഷ്ഠാനങ്ങൾക്ക് അനുസൃതമായാവും സംഗമം നടത്തുക. ദക്ഷിണേന്ത്യയിൽ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ ഭക്തജന സംഗമം ആയിരിക്കും ഇതെന്നാണ് പ്രതീക്ഷിക്കുന്നത്.

കർണ്ണാടക, തെലങ്കാന എന്നിവിടങ്ങളിൽ നിന്നുള്ള മന്ത്രിമാർ, കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിമാർ, പ്രതിപക്ഷ നേതാവ്, തുടങ്ങിയവരെയും ഉൾപ്പെടുത്തും.

Content Highlights: mk stalin will be the guest in ayyappasangamam

To advertise here,contact us