തൊടുപുഴ: ഇടുക്കിയിൽ യുവാവും യുവതിയും വീടിനുള്ളിൽ മരിച്ച നിലയിൽ. തൊടുപുഴ ഉടുമ്പന്നൂരിലാണ് സംഭവം. ഉടുമ്പന്നൂർ സ്വദേശി ശിവഘോഷ്, പാറത്തോട് സ്വദേശി മീനാക്ഷി എന്നിവരാണ് മരിച്ചത്.
യുവാവ് വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
വീട്ടിലെ ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു ശിവഘോഷിന്റെ മൃതദേഹം കണ്ടെത്തിയത്.
യുവതിയെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
Content Highlights: Man and a Woman found dead in Idukki