രാഹുലിനെ സംരക്ഷിച്ചു, കാര്യങ്ങള്‍ വഷളാക്കി; വി ഡി സതീശനും ഷാഫിക്കുമെതിരെ കോണ്‍ഗ്രസില്‍ പടയൊരുക്കം

പ്രശ്‌നങ്ങള്‍ വഷളാകാന്‍ ഇത് കാരണമായെന്നും ഒരു വിഭാഗം നേതാക്കള്‍ കുറ്റപ്പെടുത്തുന്നു

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് പിന്നാലെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഷാഫി പറമ്പില്‍ എംപിക്കുമെതിരെ കോണ്‍ഗ്രസില്‍ പടയൊരുക്കം. രാഹുലിനെതിരെ പരാതി ലഭിച്ചിട്ടും വി ഡി സതീശന്‍ സംരക്ഷണം നല്‍കിയെന്നാണ് ആരോപണം. പ്രശ്‌നങ്ങള്‍ വഷളാകാന്‍ ഇത് കാരണമായെന്നും ഒരു വിഭാഗം നേതാക്കള്‍ കുറ്റപ്പെടുത്തുന്നു.

രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ ഉയര്‍ന്ന ആരോപണങ്ങളുടെ തുടര്‍ച്ചയായി കോണ്‍ഗ്രസില്‍ അമര്‍ഷം പുകയുകയാണ്. ഇരുവരും രാഹുലിനെ സംരക്ഷിച്ചെന്നാണ് ആരോപണം. പരാതികള്‍ ലഭിച്ചിട്ടും രാഹുലിനെ തിരുത്താന്‍ ഇവര്‍ തയ്യാറായില്ലെന്നും ഒരു വിഭാഗം നേതാക്കള്‍ കുറ്റപ്പെടുത്തുന്നു. ഈ സംരക്ഷണമാണ് കാര്യങ്ങള്‍ വഷളാക്കിയതെന്നും നേതാക്കള്‍ കുറ്റപ്പെടുത്തുന്നു. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പുറത്തിറങ്ങി നടക്കാന്‍ കഴിയാത്ത സാഹചര്യം ഒരുങ്ങി എന്നാണ് നേതാക്കള്‍ പറയുന്നത്.

വിവാദങ്ങള്‍ ആളിക്കത്തുമ്പോഴും കൃത്യമായ വിശദീകരണം നല്‍കാന്‍ പോലും ഷാഫി പറമ്പില്‍ തയ്യാറായിട്ടില്ല. പരാതി നല്‍കിയവര്‍ പിന്നീട് ഹൈക്കമാന്‍ഡിനെ സമീപിച്ചതിന്റെ കാരണവും മറ്റൊന്നല്ല. അതേസമയം തനിക്ക് പരാതി ലഭിച്ചിട്ടില്ല എന്നാണ് വി ഡി സതീശന്റെ വിശദീകരണം. കോണ്‍ഗ്രസില്‍ രാഹുലിന്റെ മെന്റര്‍ എന്നാണ് വി ഡി സതീശനനേയും ഷാഫി പറമ്പിലിനേയും നേതാക്കള്‍ വിളിക്കുന്നത്.

Content Highlights: criticism against v d satheesan and shafi parambil over Criticism against Rahul Mamkootathil

To advertise here,contact us