വിറ്റുവരവ് 19,700 കോടി; ഓണത്തിന് ബെവ്‌കോ സ്ഥിരം ജീവനക്കാര്‍ക്ക് ബോണസ് 102,500 രൂപ

വിറ്റുവരവില്‍ വര്‍ദ്ധവുണ്ടായ സാഹചര്യത്തിലാണ് തീരുമാനം

തിരുവനന്തപുരം: ബിവറേജസ് കോര്‍പറേഷന്‍ ജീവനക്കാര്‍ക്ക് ഓണത്തോടനുബന്ധിച്ച് ഇത്തവണ റെക്കോര്‍ഡ് ബോണസ്. ബെവ്‌കോ സ്ഥിരം ജീവനക്കാര്‍ക്ക് ഇത്തവണ 1,0,2500 രൂപയാണ് ബോണസായി ലഭിക്കുക. വിറ്റുവരവില്‍ വര്‍ദ്ധവുണ്ടായ സാഹചര്യത്തിലാണ് സ്ഥിരം ജീവനക്കാര്‍ക്ക് 1,02,500 രൂപ നല്‍കാന്‍ തീരുമാനിച്ചത്.

ബെവ്‌കോ ജീവനക്കാരുടെ ബോണസ് ചര്‍ച്ച ചെയ്യാന്‍ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷിന്റെ നേതൃത്വത്തില്‍ ഇന്ന് യോഗം ചേര്‍ന്നിരുന്നു. ബെവ്‌കോയുടെ എല്ലാ യൂണിയനുകളും യോഗത്തില്‍ പങ്കെടുത്തിരുന്നു. ഈ യോഗത്തിലാണ് ബെവ്‌കോയിലെ സ്ഥിരം ജീവനക്കാര്‍ക്ക് 1,0,2500 രൂപ നല്‍കാന്‍ തീരുമാനമായത്. ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം ബെവ്‌കോയിലെ വിറ്റുവരവ് 19,700 കോടിയായിരുന്നു. മുന്‍ വര്‍ഷത്തേത് 19,050 കോടിയും. ഇത്തവണ 650 കോടിയുടെ അധിക വില്‍പനയാണുണ്ടായത്. ഇതോടെയാണ് ബോണസ് വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ വര്‍ഷത്തെ ബോണസ് 95,000 രൂപയും അതിന് മുന്‍ വര്‍ഷത്തേത് 9,0000 രൂപയുമായിരുന്നു.

ബെവ്‌കോ ഷോപ്പുകളിലേയും ഹെഡ്ക്വാര്‍ട്ടേഴ്‌സിലേയും ക്ലീനിംഗ് സ്റ്റാഫുകള്‍ക്ക് ആറായിരം രൂപയായിരിക്കും ബോണസായി നല്‍കുക. കഴിഞ്ഞ വര്‍ഷം ഇത് അയ്യായിരം രൂപയായിരുന്നു. ഹെഡ് ഓഫീസുകളിലേയും വെയര്‍ഹൗസ് ഓഫീസുകളിലേയും സെക്യൂരിറ്റി ജീവനക്കാര്‍ക്ക് പന്ത്രണ്ടായിരം രൂപയും ബോണസായി ലഭിക്കും.

Content Highlights- bevco announce record bonus for permanant staffs

To advertise here,contact us