ജമാല്‍ കരിപ്പൂരിന്റെ അറസ്റ്റ് രാഷ്ട്രീയപ്രേരിതമെന്ന് കോണ്‍ഗ്രസ്; 'പൊലീസ് ലഹരിമാഫിയക്ക് കീഴടങ്ങി'

പീഡനക്കേസിലാണ് പള്ളിക്കല്‍ ഗ്രാമപഞ്ചായത്തംഗം കൂടിയായ കരിപ്പൂര്‍ കുമ്മിണിപ്പറമ്പ് വളപ്പില്‍ മുഹമ്മദ് അബ്ദുള്‍ ജമാല്‍ എന്ന ജമാല്‍ കരിപ്പൂര്‍ അറസ്റ്റിലായത്.

മലപ്പുറം: മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ജമാല്‍ കരിപ്പൂരിനെ അറസ്റ്റ് ചെയ്തതാണെന്ന് പള്ളിക്കല്‍ മണ്ഡലം കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റികള്‍. കരിപ്പൂരില്‍ വിമാനത്താവളം കേന്ദ്രീകരിച്ചുനടക്കുന്ന ലഹരിവ്യാപനത്തിനെതിരെ നിരന്തരം പോരാട്ടം നയിച്ചിരുന്ന ആളാണ് ജമാല്‍ കരിപ്പൂരെന്നും അദ്ദേഹം പറഞ്ഞു.

അദ്ദേഹത്തിന്റെ ഇടപെടലിന്റെ ഭാഗമായി എംഡിഎംഎ പോലെയുള്ള ലഹരിയുമായി അറസ്റ്റിലായി ജയില്‍വാസം അനുഭവിച്ച ഒരു വ്യക്തിയുടെ പകപോക്കലിന്റെ ഭാഗമായി ഉയര്‍ന്നുവന്നതാണ് ഈ കേസ്. ലഹരി മാഫിയയ്‌ക്കെതിരെ നിലപാട് സ്വീകരിച്ചതിന്റെ പേരില്‍ പൊതുപ്രവര്‍ത്തകരെ പൊലീസ് വേട്ടയാടുന്ന സമീപനം അംഗീകരിക്കാനാവില്ല. ഇതിനെ രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്നും ഇരു കമ്മിറ്റികളും പറഞ്ഞു.

പീഡനക്കേസിലാണ് പള്ളിക്കല്‍ ഗ്രാമപഞ്ചായത്തംഗം കൂടിയായ കരിപ്പൂര്‍ കുമ്മിണിപ്പറമ്പ് വളപ്പില്‍ മുഹമ്മദ് അബ്ദുള്‍ ജമാല്‍ എന്ന ജമാല്‍ കരിപ്പൂര്‍ അറസ്റ്റിലായത്. വിവാഗവാഗ്ദാനം നല്‍കി ലോഡ്ജിലെത്തി പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയിലായിരുന്നു അറസ്റ്റ്. തിങ്കളാഴ്ചയാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. തേഞ്ഞിപ്പലം പൊലീസിലാണ് പരാതി നല്‍കിയത്. ഇയാളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

Content Highlights: Congress says Jamal Karipur's arrest is politically motivated

To advertise here,contact us