ക്ഷണിച്ചില്ലെങ്കിലും കൃഷ്ണപിള്ള ദിനത്തില്‍ നേതാക്കള്‍ എത്താറുണ്ട്; ആലപ്പുഴ സിപിഐഎം ജില്ലാ സെക്രട്ടറി

പി കൃഷ്ണപിള്ള അനുസ്മരണത്തിന് ക്ഷണിക്കാത്തതില്‍ മുതിര്‍ന്ന നേതാവ് ജി സുധാകരന് അതൃപ്തി പ്രകടിപ്പിച്ചതില്‍ പ്രതികരിച്ച് സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍ നാസര്‍.

ആലപ്പുഴ: പി കൃഷ്ണപിള്ള അനുസ്മരണത്തിന് ക്ഷണിക്കാത്തതില്‍ മുതിര്‍ന്ന നേതാവ് ജി സുധാകരന്‍ അതൃപ്തി പ്രകടിപ്പിച്ചതില്‍ പ്രതികരിച്ച് സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍ നാസര്‍. പുന്നപ്ര-വയലാര്‍ വാരാചരണത്തിന്റെ ഭാഗമായി ദീപശിഖ കൊളുത്തുന്ന ചടങ്ങിലാണ് മുതിര്‍ന്ന അംഗത്തിന് പ്രാധാന്യം നല്‍കുന്നത്. വി എസിന് ശേഷം അത് ജി സുധാകരനാണ് നിര്‍വഹിക്കുന്നതെന്നും ആര്‍ നാസര്‍ പറഞ്ഞു.

പി കൃഷ്ണപിള്ള ദിനാചരണം സിപിഐഎമ്മും സിപിഐയും യോജിച്ചാണ് നടത്തുന്നത്. രണ്ടുപാര്‍ട്ടികളുടെയും സംസ്ഥാന സെക്രട്ടറിമാരോ അവര്‍ ചുമതലപ്പെടുത്തുന്നവരോ ആണ് പങ്കെടുക്കുക. ഇരുപാര്‍ട്ടികളുടെയും രണ്ടുനേതാക്കള്‍ക്ക് മാത്രമാണ് പ്രസംഗിക്കുക. പുന്നപ്ര-വയലാര്‍ വാരാചരണത്തിന്റെ ഭാഗമായി ദീപശിഖ കൊളുത്തുന്ന ചടങ്ങിലാണ് മുതിര്‍ന്ന അംഗത്തിന് പ്രാധാന്യം നല്‍കുന്നത്. വി എസിന് ശേഷം അത് ജി സുധാകരനാണ് നിര്‍വഹിക്കുന്നതെന്നും നാസര്‍ പറഞ്ഞു.

ചടങ്ങിലെ നോട്ടീസില്‍ സംസ്ഥാന കമ്മറ്റിയംഗങ്ങളെ വരെ ഉള്‍പ്പെടുത്തിയിരുന്നു. സംസ്ഥാന കമ്മിറ്റിയംഗമല്ലാത്തതിനാലാണ് സുധാകരന്റെ പേര് ഉള്‍പ്പെടുത്താതിരുന്നത്. ക്ഷണിച്ചില്ലെങ്കിലും കൃഷ്ണപിള്ളദിനത്തില്‍ നേതാക്കള്‍ എത്താറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: CPIM Alappuzha District Secretary R Nassar responds to G Sudhakaran's displeasure

To advertise here,contact us