കടം വാങ്ങിയതിൻ്റെ മുതലും പലിശയും തിരിച്ച് നൽകിയിട്ടും ഭീഷണി തുടർന്നു; 42കാരി പുഴയിൽ ചാടി ജീവനൊടുക്കി

റിട്ടയേര്‍ഡ് പൊലീസ് ഉദ്യോഗസ്ഥനാണ് പലിശയ്ക്ക് പണം നല്‍കിയത്

കൊച്ചി: എറണാകുളം വടക്കന്‍ പറവൂരില്‍ 42കാരി പുഴയില്‍ ചാടി ആത്മഹത്യ ചെയ്തു. കോട്ടുവള്ളി സ്വദേശിനി ആശ ബെന്നിയാണ് ജീവനൊടുക്കിയത്. പലിശയ്ക്ക് പണം നല്‍കിയവരുടെ ഭീഷണിയെ തുടര്‍ന്നാണ് ആത്മഹത്യ ചെയ്യുന്നതെന്ന് ആത്മഹത്യാക്കുറിപ്പില്‍ സൂചിപ്പിച്ചിട്ടുണ്ട്. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

റിട്ടയേര്‍ഡ് പൊലീസ് ഉദ്യോഗസ്ഥനാണ് പലിശയ്ക്ക് പണം നല്‍കിയത്. മുതലും പലിശയും തിരിച്ചു നല്‍കിയിട്ടും ഭീഷണി തുടര്‍ന്നുവെന്നാണ് കുടുംബം ആരോപിക്കുന്നത്. ഭീഷണിയെ തുടര്‍ന്ന് മുമ്പും ആശ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

Content Highlights: Women died threat of usurers

To advertise here,contact us