പാലിയേക്കരയിൽ ടോൾ മരവിപ്പിച്ച ഉത്തരവ് തടയില്ല; ദേശീയപാത അതോറിറ്റിയുടെ അപ്പീൽ സുപ്രീം കോടതി തളളി

ഗതാഗതം സുഗമമാക്കുന്നതിന് ഹൈക്കോടതിയുടെ മേൽനോട്ടം തുടരണമെന്നും സുപ്രീം കോടതി പറഞ്ഞു

തൃശ്ശൂ‍‍‌ർ: പാലിയേക്കര ടോൾ പിരിവിൽ ദേശീയപാത അതോറിറ്റിക്ക് തിരിച്ചടി. പാലിയേക്കര ടോള്‍ പിരിവ് മരവിപ്പിച്ച ഉത്തരവ് സുപ്രീം കോടതി തടയില്ല. ദേശീയപാത അതോറിറ്റിയുടെ അപ്പീൽ സുപ്രീം കോടതി തളളി. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിൽ ഇടപെടില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

പൗരന്മാരുടെ ദുരവസ്ഥയിലാണ് ആശങ്കയെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഗതാഗതം സുഗമമാക്കുന്നതിന് ഹൈക്കോടതിയുടെ മേൽനോട്ടം തുടരണമെന്നും സുപ്രീം കോടതി പറഞ്ഞു. പൗരന്മാർക്ക് റോഡിലെ ​ഗട്ടറുകളിലും കുഴികളിലും പണം നൽകാതെ സഞ്ചാരിക്കാൻ കഴിയണമെന്നും കാര്യക്ഷമതയില്ലായ്മയുടെ പ്രതീകമാണ് ​ഗട്ടറുകൾ എന്നും സുപ്രീം കോടതി കടുത്ത ഭാഷയിൽ വിമ‍ർശിച്ചു.

പാലിയേക്കര ടോള്‍ പിരിവ് നിര്‍ത്തിവച്ച സംഭവത്തില്‍ ഹൈക്കോടതിക്കെതിരെ ദേശീയപാത അതോറിറ്റി സുപ്രീംകോടതിയില്‍ അപ്പീൽ നൽകിയിരുന്നു. ടോള്‍ പിരിവ് നാലാഴ്ച്ചത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ട് കൊണ്ടുള്ള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെതിരെയാണ് ദേശീയപാത അതോറിറ്റി സുപ്രീംകോടതിയില്‍ അപ്പീല്‍ നൽകിയത്. അത് തള്ളി കൊണ്ടാണ് സുപ്രീം കോടതി വിധി വന്നിരിക്കുന്നത്.

Content Highlight : Supreme Court rejects National Highways Authority's appeal against order to freeze toll in Paliyekkara

To advertise here,contact us