പാലക്കാട്: വാളയാറില് വാഹനാപകടത്തില് രണ്ട് മരണം. വാളയാര് ഔട്ട് ചെക്ക്പോസ്റ്റിന് സമീപം നിര്ത്തിയിട്ട ടാങ്കര് ലോറിക്ക് പിന്നില് കാറിടിച്ചാണ് അപകടം ഉണ്ടായത്. തമിഴ്നാട് അമ്പത്തൂര് സ്വദേശികളായ ലാവണ്യ, മലര് എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ നാല് വയസ്സുകാരിയെ കോവൈ മെഡിക്കല് കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ഇന്ന് പുലര്ച്ചെ ആറുമണിയോടെയാണ് അപകടം. എറണാകുളത്ത് നിന്ന് തമിഴ്നാട്ടിലേക്ക് പോവുകയായിരുന്ന ഏഴംഗ സംഘം യാത്ര ചെയ്തിരുന്ന കാറാണ് അപകടത്തില്പ്പെട്ടത്.
Content Highlights: Two Died in road accident in Walayar