വിഴിഞ്ഞത്ത് ക്ഷേത്രം വൃത്തിയാക്കുന്നതിനിടെ ജീവനക്കാരന്‍ ഷോക്കേറ്റ് മരിച്ചു

ക്ഷേത്രവും പരിസരവും വൃത്തിയാക്കുന്നതിനിടെയാണ് രാഹുല്‍ ഷോക്കേറ്റ് മരിച്ചത്

തിരുവനന്തപുരം: വിഴിഞ്ഞം ആഴിമല ക്ഷേത്രത്തില്‍ ജീവനക്കാരന്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു. ക്ഷേത്രവും പരിസരവും വൃത്തിയാക്കുന്നതിനിടെയാണ് ഡാലുമുഖം സ്വദേശി രാഹുല്‍ വിജയൻ (26) ഷോക്കേറ്റ് മരിച്ചത്. ക്ഷേത്രത്തിലെ ശുചീകരണ ജീവനക്കാരനായ രാഹുല്‍ പ്രഷര്‍ ഗണ്‍ ഉപയോഗിച്ച് പരിസരം വൃത്തിയാക്കുകയായിരുന്നു. രാഹുല്‍ വീണുകിടക്കുന്നത് കണ്ട മറ്റ് ജീവനക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Content Highlight; Worker Electrocuted Near Vizhinjam Azhimala Temple

To advertise here,contact us