തിരുവനന്തപുരത്ത് ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ ട്യൂഷന്‍ അധ്യാപകന്‍ അറസ്റ്റില്‍

ഇയാള്‍ ഒന്നിലധികം തവണ പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കി

തിരുവനന്തപുരം: ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ 46കാരനായ ട്യൂഷന്‍ അധ്യാപകന്‍ അറസ്റ്റില്‍. പോക്‌സോ കേസ് ചുമത്തിയാണ് ട്യൂഷന്‍ അധ്യാപകനെ കരമന പൊലീസ് അറസ്റ്റ് ചെയ്തത്. 2022ലാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയത്.

എന്നാല്‍ ചൈല്‍ഡ് ലൈന്‍ കൗണ്‍സിലിങ്ങിലാണ് പീഡന വിവരം പുറത്തറിയുന്നത്. ഒന്നിലധികം തവണ ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന് കുട്ടി പറഞ്ഞു. പിന്നാലെ ചൈല്‍ഡ് ലൈന്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

Content Highlights: Tution class teacher attacked nine year old girl at Thiruvananthapuram

To advertise here,contact us