വിവാഹിതരായത് രണ്ടു മാസം മുമ്പ് ; നിലമ്പൂരിൽ നവദമ്പതികൾ വീട്ടിനുള്ളിൽ മരിച്ച നിലയിൽ

പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു

മലപ്പുറം: മലപ്പുറം നിലമ്പൂർ മണലോടിയിൽ നവദമ്പതികൾ വീട്ടിനുള്ളിൽ മരിച്ച നിലയിൽ. മണലോടി കറുത്തേടത്ത് രാജേഷ്(23) ഭാര്യ അമൃത(19) എന്നിവരെയാണ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രാജേഷിനെ വിഷം ഉള്ളിൽ ചെന്നും ഭാര്യ അമൃതയെ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. കുടുംബപ്രശ്നത്തെ തുടർന്ന് ഇരുവരും ജീവനൊടുക്കിയതെന്നാണ് പ്രാഥമിക വിവരം.ഇന്ന് ഉച്ചയ്ക്കുശേഷമാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹങ്ങ​ൾ പോസ്റ്റുമോർട്ടത്തിനായിക്കുമെന്ന് പൊലീസ് പറഞ്ഞു.

രണ്ടു മാസം മുമ്പാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. വിവാഹശേഷം ഇരുവരും തമ്മിൽ പലപ്പോഴും തര്‍ക്കമുണ്ടായിരുന്നുവെന്നാണ് അയൽവാസികള്‍ പറയുന്നത്. ഇന്നും ഇരുവരും തമ്മിൽ വഴക്കുണ്ടായിരുന്നുവെന്നും നാട്ടുകാർ പറയുന്നു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

Content Highlight : New couple found dead inside house in Nilambur

To advertise here,contact us