പാലക്കാട്: പാലക്കാട് വല്ലപ്പുഴ സിപിഐഎം ലോക്കൽ കമ്മിറ്റിയിൽ പൊട്ടിത്തെറി. രാജി പ്രഖ്യാപിച്ച് ലോക്കൽ കമ്മിറ്റി സെക്രട്ടറിയും നാല് അംഗങ്ങളും ലോക്കൽ കമ്മിറ്റി യോഗത്തിൽ നിന്നും ഇറങ്ങിപ്പോയി. ഇന്നലെ ചെർപ്പുളശ്ശേരി ഏരിയാ കമ്മിറ്റി ഓഫീസിൽ ചേർന്ന ലോക്കൽ കമ്മിറ്റി യോഗത്തിലായിരുന്നു സംഭവം.
ചേരിക്കല്ല് ബ്രാഞ്ച് സെക്രട്ടറി കൂടിയായിരുന്ന ലോക്കൽ കമ്മിറ്റിയംഗം സുധീപിനെ വിഭാഗീയത ആരോപിച്ച് സ്ഥാനങ്ങളിൽ നിന്ന് നീക്കാനുള്ള ജില്ലാ കമ്മിറ്റി തീരുമാനത്തിൽ പ്രതിഷേധിച്ചായിരുന്നു ഇറങ്ങിപ്പോക്ക്. രാജി പ്രഖ്യാപിച്ച റഫീഖ് പറക്കാടനും സി കെ ബാബുവും വല്ലപ്പുഴ പഞ്ചായത്ത് അംഗങ്ങൾ കൂടിയാണ്.
Content Highlights: issue on Vallapuzha cpim, local committee secretary and four members left the meeting