ധന്‍ബാദ്-ആലപ്പുഴ ട്രെയിനിലെ വേസ്റ്റ് ബിന്നില്‍ നാല് മാസം പ്രായമായ ഭ്രൂണം കണ്ടെത്തി

ശുചിമുറിയിലെ വേസ്റ്റ് ബിന്നില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു ഭ്രൂണം കണ്ടെത്തിയത്

ആലപ്പുഴ: ധന്‍ബാദ്-ആലപ്പുഴ ട്രെയിനിലെ വേസ്റ്റ് ബിന്നില്‍ നാല് മാസം പ്രായമായ ഭ്രൂണം കണ്ടെത്തി. ശുചിമുറിയിലെ വേസ്റ്റ് ബിന്നില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു ഭ്രൂണം കണ്ടെത്തിയത്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്ന് രാവിലെ ധന്‍ബാദ്-ആലപ്പുഴ ട്രെയിന്‍ ആലപ്പുഴയിലെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. നിലവില്‍ ഭ്രൂണം കണ്ടെത്തിയ ട്രെയിനിന്റെ ബോഗി മാത്രം ആലപ്പുഴയില്‍ പിടിച്ചിട്ടിട്ടുണ്ട്. ഭ്രൂണം ട്രെയിനില്‍ നിന്നും സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയെന്നാണ് വിവരം.

Content Highlights: Fetus found in waste bin at Dhanbad Alappuzha train

To advertise here,contact us