ആലപ്പുഴയിൽ ഇരട്ടക്കൊലപാതകം; അച്ഛനെയും അമ്മയെയും കുത്തി കൊന്നു: മകന്‍ കസ്റ്റഡിയില്‍

ബാബു ലഹരിക്ക് അടിമയാണെന്നാണ് പൊലീസിന്‍റെ നിഗമനം

ആലപ്പുഴയില്‍ ഇരട്ടക്കൊലപാതകം. അച്ഛനെയും അമ്മയെയും മകന്‍ കുത്തിക്കൊന്നു. തങ്കരാജ്, ആഗ്നസ് എന്നിവരാണ് കൊല്ലപ്പെട്ടത്. മകന്‍ ബാബുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ആലപ്പുഴ പോപ്പി പാലത്തിന് സമീപമാണ് സംഭവം. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല. ബാബു ലഹരിക്ക് അടിമയാണെന്നാണ് പൊലീസിന്‍റെ നിഗമനം. അമ്മയെയും അച്ഛനെയും കുത്തിക്കൊലപ്പെടുത്തിയതിന് ശേഷം മകന്‍ ഓടിരക്ഷപ്പെട്ടെങ്കിലും പൊലീസ് കണ്ടെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇറച്ചിവെട്ടുകാരനാണ് മകന്‍ ബാബു. കൊലപാതക ശേഷം സഹോദരിയെയും നാട്ടുകാരെയും വിവരമറിയിച്ചത് ബാബുവാണ്.

Content Highlights: Father and mother stabbed to death in Alappuzha, son in custody

To advertise here,contact us