തിരുവനന്തപുരം: കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പില് രാജ്യവ്യാപകമായി വോട്ടര്പട്ടികയില് കൃത്രിമം നടന്നെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. ബിജെപി ഈ കൃത്രിമം വ്യാപകമായി നടത്തിയെന്നും ഇത് പുതിയതായി വന്ന ആരോപണം അല്ലെന്നും വി ഡി സതീശന് പറഞ്ഞു. സംഘടിതമായ കുറ്റകൃത്യമാണ് നടന്നതെന്ന് വി ഡി സതീശന് കൂട്ടിച്ചേര്ത്തു.
'നേരത്തെയും ആരോപണം ഉയര്ന്നിരുന്നു. രാജ്യം മുഴുവന് ചര്ച്ചയായപ്പോള് തൃശ്ശൂരിലെ വിഷയവും ചര്ച്ചയായി. അന്വേഷണം നടത്താന് തെരഞ്ഞെടുപ്പ് കമ്മീഷന് തയ്യാറാകണം. സര്ക്കാര് അതിന് വേണ്ട സൗകര്യങ്ങള് ഒരുക്കി നല്കണം. തൃശ്ശൂരിലെ കാര്യത്തില് അന്വേഷണം നടത്തണം', സുരേഷ് ഗോപി പറഞ്ഞു. സംഭവത്തില് സുരേഷ് ഗോപി പ്രതികരിക്കാത്തതിലും വി ഡി സതീശന് പ്രതികരിച്ചു.
ആരോപണങ്ങള് പലവിധത്തില് ഉണ്ടാകും. തെറ്റാണെങ്കില് തെറ്റാണ് എന്ന് പറയാം. ഇപ്പോള് മിണ്ടാത്തതിന്റെ അര്ത്ഥം പ്രതിരോധിക്കാന് ഒന്നുമില്ല എന്നാണെന്നും സതീശന് പറഞ്ഞു. രാജ്യത്തുടനീളം ബിജെപി പ്രതിക്കൂട്ടിലാണെന്നും ചോദിക്കാന് നില്ക്കേണ്ട ഒന്നും മിണ്ടില്ല എന്ന തീരുമാനം ഉത്തരവാദിത്തപ്പെട്ടവര്ക്ക് യോജിച്ചതല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
'പാലക്കാട് ഉപതെരഞ്ഞെടുപ്പിന് മുമ്പും കള്ളവോട്ട് വിഷയം ഉയര്ത്തിക്കൊണ്ടുവന്നിരുന്നു. അന്നും ബിജെപി കള്ളവോട്ട് ചേര്ക്കാന് ശ്രമിച്ചു. അന്ന് അത് ഫലപ്രദമായി തടയാന് കഴിഞ്ഞു. ഇടുക്കിയിലും മൂന്നാറിലും ഒക്കെ ഇതേ ആരോപണം ഉയരുന്നുണ്ട്. ഇതിലെല്ലാം അന്വേഷണം നടത്താനുള്ള അവസരമുണ്ട്. വോട്ടര് പട്ടിക ശുദ്ധീകരിക്കണം. പ്രവര്ത്തകര് കൂടി കൃത്യമായി പരിശോധന നടത്തണം', വി ഡി സതീശന് പറഞ്ഞു.
നടന്നത് ജനഹിതത്തെ അട്ടിമറിക്കലാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷണര് ആണ് ആദ്യം പ്രതിക്കൂട്ടിലെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. കൂട്ടുനിന്ന് കുടപിടിച്ചത് തെരഞ്ഞെടുപ്പ് കമ്മീഷനാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടെ ആണ് എല്ലാം നടന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
വിഭജന ഭീതിദിനം ഗവര്ണറുടെ ഭാഗത്തുനിന്നുള്ള ഗുരുതര തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള സംഘപരിവാര് അജണ്ടയാണിതെന്നും വി ഡി സതീശന് പറഞ്ഞു. പ്രതിപക്ഷം ശക്തമായി പ്രതിഷേധിക്കും. ക്രൈസ്തവ-മുസ്ലിം വിഭാഗങ്ങളെ തമ്മിലടിപ്പിക്കാന് ബിജെപി വലിയ ശ്രമം നടത്തുന്നു. ദേശവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമാണ് ഗവര്ണറുടെ നടപടി. കേരളത്തിന്റെ പ്രതിഷേധം അറിയിക്കാന് മുഖ്യമന്ത്രി തയ്യാറാകണമെന്നും വി ഡി സതീശന് വ്യക്തമാക്കി.Content Highlights: VD Satheesan against Suresh Gopi on his silent in Voter manipulation at Thrissur